ഹജ്ജ്​ വേളയിൽ തീർഥാടകരുടെ യാത്ര എളുപ്പമാക്കാൻ പറക്കും ടാക്സി

news image
Jun 12, 2024, 3:04 pm GMT+0000 payyolionline.in

മക്ക: ഹജ്ജ്​ വേളയിലെ തീർഥാടകരുടെ യാത്ര എളുപ്പമാക്കുന്നതിനായി​ പറക്കും ടാക്​സിയും. പരീക്ഷണ പറക്കൽ സൗദി ഗതാഗത-ലോജിസ്​റ്റിക്‌സ് മന്ത്രി എൻജി. സാലിഹ് ബിൻ നാസർ അൽജാസർ ഉദ്​ഘാടനം ചെയ്​തു​. സിവിൽ ഏവിയേഷൻ അതോറിറ്റി ലൈസൻസുള്ള ലോകത്തെ ആദ്യ എയർ ടാക്സിയായിരിക്കും ഇത്​. ഇലക്​ട്രിക്കൽ സംവിധാനത്തിലാണ്​ ഇത്​ പറക്കുന്നത്​.

അതോറിറ്റി ചെയർമാൻ അബ്​ദുൽ അസീസ് അൽ ദുവൈലെജ്, ഗതാഗത-ലോജിസ്​റ്റിക്സ് ഡെപ്യൂട്ടി മന്ത്രി ഡോ. റുമൈഹ് അൽ റുമൈഹ്, പൊതുസുരക്ഷ ഡയറക്​ടർ ലെഫ്റ്റനൻറ്​ ജനറൽ മുഹമ്മദ് അൽബസ്സാമി തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു പരീക്ഷണ പറക്കൽ. മക്കയിൽ ഹജ്ജുമായി ബന്ധപ്പെട്ട പുണ്യസ്ഥലങ്ങൾക്കും മസ്​ജിദുൽ ഹറാമിനുമിടയിൽ തീർഥാടകരുടെ യാത്രക്കാണ്​ ഇത്​ ഉപയോഗിക്കുക. അടിയന്തിര സാഹചര്യങ്ങളിൽ തീർഥാടകരുടെ യാത്ര സുഗമമാക്കുകയും മെഡിക്കൽ ഉപകരണങ്ങൾ എത്തിക്കലുമാണ്​ പ്രധാന ലക്ഷ്യം.

ഭാവിയിലെ ഏറ്റവും പുതിയ ഗതാഗത സാങ്കേതികവിദ്യകൾ പ്രയോഗിക്കുന്നതിലും നൂതന ഗതാഗത മാതൃകകൾ സ്വീകരിക്കുന്നതിലുമുള്ള ഗതാഗത-ലോജിസ്റ്റിക് സംരംഭത്തി​െൻറ ഭാഗമാണ്​ പറക്കും ടാക്​സിയെന്ന്​ മന്ത്രി പറഞ്ഞു. ആർട്ടിഫിഷ്യൽ ഇൻറലിജൻസ് ആപ്ലിക്കേഷനുകളെ അടിസ്ഥാനമാക്കിയുള്ള നൂതനവും പരിസ്ഥിതി സൗഹൃദവുമായ അന്തരീക്ഷമൊരുക്കുന്നതിനും ‘വിഷൻ 2030’​​െൻറ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

നൂതനമായ എയർ മൊബിലിറ്റി പ്രാപ്തമാക്കുന്നതിനുള്ള റോഡ്​ മാപ്പിലെ ഏറ്റവും പ്രധാനപ്പെട്ട സംരംഭങ്ങളിലൊന്നാണ് പറക്കും ടാക്​സിയെന്ന്​ സിവിൽ ഏവിയേഷൻ അതോറിറ്റി ചെയർമാൻ പറഞ്ഞു. തിരക്കേറിയ പ്രദേശങ്ങളിൽ യാത്രക്കാരുടെ യാത്രാസമയം കുറയ്ക്കുക, പ്രത്യേകിച്ച് അടിയന്തിര സാഹചര്യങ്ങളിൽ ചരക്കുകളുടെയും മെഡിക്കൽ ഉപകരണങ്ങളുടെയും മരുന്നുകളുടെയും ഗതാഗതം സുഗമമാക്കുക, ആളില്ലാ വിമാനത്തിലൂടെ നിരീക്ഷണ, പരിശോധന ജോലികൾ വേഗത്തിൽ പൂർത്തിയാക്കുക എന്നതെല്ലാമാണ്​ ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം സൂചിപ്പിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe