ഹമാസ്‌ യുദ്ധം സിറിയയിലേക്കും വ്യാപിക്കുന്നു ; മുന്നറിയിപ്പുമായി ഐക്യരാഷ്ട്ര സംഘടന

news image
Nov 1, 2023, 3:31 am GMT+0000 payyolionline.in

ഇസ്രയേൽ: ഹമാസ്‌ യുദ്ധം അയൽരാജ്യമായ സിറിയയിലേക്കും വ്യാപിക്കുന്നതായി ഐക്യരാഷ്ട്ര സംഘടന. സിറിയയിലെ യുഎന്നിന്റെ പ്രത്യേക ദൂതൻ ഗെയ്‌ർ പെഡേഴ്‌സെൻ രക്ഷാസമിതി യോഗത്തിലാണ്‌ ഇത്‌ പറഞ്ഞത്‌. 12 വർഷമായി തുടരുന്ന ആഭ്യന്തരയുദ്ധത്തിനു പുറമെ, സിറിയൻ ജനങ്ങൾ ഇപ്പോൾ ഇസ്രയേലുമായി യുദ്ധമുണ്ടാകുമെന്ന ഭീതിയിലാണെന്നും അദ്ദേഹം പറഞ്ഞു.സിറിയയിലെ അലെപ്പോ, ഡമാസ്കസ്‌ വിമാനത്താവളങ്ങളിലേക്ക്‌ ഇസ്രയേൽ നിരവധി തവണ ആക്രമണം നടത്തിയിരുന്നു. വിവിധ സൈനിക കേന്ദ്രങ്ങളിലേക്ക്‌ അമേരിക്കയും വ്യോമാക്രമണം നടത്തി. നാൾക്കുനാൾ സ്ഥിതിഗതികൾ മോശമായി വരികയാണെന്നും ഗെയ്‌ർ പെഡേഴ്‌സെൻ പറഞ്ഞു.

അതേസമയം, സിറിയയുടെയും ഇറാന്റെയും പിന്തുണയുള്ള ഭീകരസംഘടനകൾ അമേരിക്കൻ സൈനിക താവളത്തിലേക്കും ഇസ്രയേലിലേക്കും ആക്രമണം നടത്തിയതായി അമേരിക്കയുടെ സ്ഥാനപതി ലിൻഡ തോമസ്‌ ഗ്രീൻഫീൽഡ്‌ പറഞ്ഞു.യമനിലെ ഹൂതികളും ഇസ്രയേലിലേക്ക്‌ നൂറുകണക്കിനു റോക്കറ്റുകൾ അയച്ചതായി അവകാശപ്പെട്ടു. ഗാസയിലേക്കുള്ള ഇസ്രയേൽ ആക്രമണം അവസാനിക്കുംവരെ ആക്രമണം തുടരുമെന്നും ഹൂതി സൈനിക വക്താവ്‌ യഹ്യ സരീ പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe