പയ്യോളി : ഹയർ സെക്കൻഡറി പരീക്ഷയിൽ തിളക്കമാർന്ന വിജയവുമായി സി.കെ.ജി മെമ്മോറിയൽ ഹയർസെക്കൻഡറി സ്കൂൾ. 95 % വിജയം കരസ്ഥമാക്കി മേലടി സബ് ജില്ലയിൽ തുടർച്ചയായി വീണ്ടും ഒന്നാം സ്ഥാനം നിലനിർത്തിയത് മികച്ച നേട്ടമായി. കൊമേഴ്സ് വിഭാഗം ഒൻപതാം തവണ 100% വിജയം കരസ്ഥമാക്കിയത് വിജയത്തിന് മാറ്റ് കൂട്ടി. കൊയിലാണ്ടി താലൂക്കിൽ വിജയശതമാനത്തിലും ഫുൾ A+ ശതമാനത്തിലും രണ്ടാം സ്ഥാനത്താണ് വിദ്യാലയം. 41 വിദ്യാർത്ഥികൾ മുഴുവൻ വിഷയങ്ങളിലും എപ്ലസ് കരസ്ഥമാക്കി.
കോഴിക്കോട് ജില്ലയിലെ 150 ഹയർ സെക്കൻഡറി വിദ്യാലയങ്ങളിൽ വിജയശതമാനത്തിൽ ഇരുപതാം സ്ഥാനത്താണ്. സ്കൂളിൽ നടന്ന വിജയാഘോഷ പരിപാടി പ്രിൻസിപ്പൽ പി.ശ്യാമള കേക്ക് മുറിച്ചു കൊണ്ട് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് ലിനീഷ് തട്ടാരി, മാനേജർ ഇ കെ സുരേഷ് ബാബു പ്രധാനാധ്യാപിക ടി. ഒ.സജിത അധ്യാപകരായ ആർ.എസ്.രജീഷ്, പി.ഐ അനീഷ് , ഐ.വി മഞ്ജുഷ, എസ്.രഗിന തുടങ്ങിയവർ സംസാരിച്ചു.