ചണ്ഡിഗഡ്: ഹരിയാനയിലെ യമുനാനഗറിൽ വ്യാജമദ്യം കഴിച്ച് ആറു പേർ മരിച്ചു. യമുനാനഗർ ജില്ലയിലെ ഫരഖ് പൂരിലാണ് സംഭവം. ചൊവ്വാഴ്ച്ച രാത്രിയോടെ മദ്യം കഴിച്ച പത്തിലധികം പേരാണ് ശാരീരികാസ്വാസ്ഥ്യവും ഛർദിലും അനുഭവപ്പെട്ട് ചികിത്സ തേടിയത്. അഞ്ചുപേർ ആശുപത്രിയിലെത്തിയ ഉടൻ മരിച്ചു. മൂന്നു പേരെ വിദഗ്ധ ചികിത്സയ്ക്കായി സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ബുധനാഴ്ച്ച രാത്രിയോടെ ഒരാൾ കൂടി മരിച്ചു. രണ്ടു പേർ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. ചൊവ്വാഴ്ച്ച മരിച്ച അഞ്ച് പേരുടെ മൃതദേഹം പോസ്റ്റ്‌മോർട്ടം ചെയ്യാതെയാണ് സംസ്കരിച്ചത്, ഒരു മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തിൽ ഫരഖ് പൂർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഹരിയാനയില്‍ വ്യാജമദ്യ ദുരന്തം: 6 പേർക്ക് ജീവൻ നഷ്ടപ്പെട്ടു; 2 പേർ ഗുരുതരാവസ്ഥയിൽ; അന്വേഷണമാരംഭിച്ച് പൊലീസ്
Nov 9, 2023, 9:52 am GMT+0000
payyolionline.in
മേലടി എസ്ബിഐയില്‍ നിന്നും പിഎംജെജെബിവൈ ഇൻഷുറൻസ് തുക കൈമാറി
സംസ്ഥാനത്ത് അഞ്ച് ജില്ലകളില്‍ യെല്ലോ അലെര്‍ട്ട് പ്രഖ്യാപിച്ചു; മലയോര മേഖലകളില ..