പയ്യോളി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മേലടി ബ്രാഞ്ചില്‍ നിന്നും പ്രധാനമന്ത്രി സാമൂഹിക സുരക്ഷാ പദ്ധതിയുടെ ഭാഗമായുള്ള ഇന്‍ഷൂറന്‍സ് തുക കൈമാറി. എസ്ബിഐ മേലടി ബ്രാഞ്ചിൽ വച്ച് നടന്ന ചടങ്ങിൽ എസ് ബി ഐ റീജ്യണൽ മാനേജർ രഞ്ചേഷ് എൻ ന്ടെ സാന്നിധ്യത്തിൽ മുനിസിപ്പാലിറ്റി ചെയർമാൻ, വി കെ അബ്ദുറഹിമാൻ ഇൻഷുറൻസ് ക്ലെയിം തുക ആയ രണ്ട് ലക്ഷം രൂപയുടെ ചെക്ക് അവകാശികൾക്ക് കൈമാറി. ചടങ്ങിൽ, എഫ് എൽ സി മുകുന്ദൻ തിരു മംഗലത്ത്, ബ്രാഞ്ച് മാനേജർ നിഖിൻ ,വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡൻ്റ് എം. ഫൈസൽ, ബാങ്ക് ഉദ്യോഗസ്ഥർ, ഇടപാടുകാർ എന്നിവര്‍ പങ്കെടുത്തു. അൻപത് വയസ്സിൽ താഴെ പ്രായമുള്ള എല്ലാവർക്കും തങ്ങളുടെ ബാങ്ക് അക്കൗണ്ട് വഴി എടുക്കാവുന്ന ഇൻഷുറൻസ് ആണ് പി യെം ജെ ജെ ബി വൈ. രണ്ട് ലക്ഷം രൂപയുടെ ഇൻഷുറൻസ് കവറേജ് ഉള്ള ഈ പദ്ധതിയുടെ വാർഷിക പ്രീമിയം 446 രൂപ മാത്രം ആണ്.
മേലടി എസ്ബിഐയില്‍ നിന്നും പിഎംജെജെബിവൈ ഇൻഷുറൻസ് തുക കൈമാറി
Nov 9, 2023, 9:33 am GMT+0000
payyolionline.in
തുറയൂർ ഗ്രാമപഞ്ചായത്ത് സ്കൂൾ കലോത്സവം: ഓവറോൾ ചാമ്പ്യന്മാരായി ജെംസ് എ എൽ പി സ ..
ഹരിയാനയില്‍ വ്യാജമദ്യ ദുരന്തം: 6 പേർക്ക് ജീവൻ നഷ്ടപ്പെട്ടു; 2 പേർ ഗുരുതരാവസ് ..