തുറയൂർ : കാലിക്കറ്റ് സർവ്വകലാശാലയിൽ നിന്നും ഹിന്ദി സാഹിത്യത്തിൽ ഡോക്ടറേറ്റ് നേടിയ തുറയൂർ ജി.യു.പി.സ്കൂളിലെ ഹിന്ദി അധ്യാപികയായ ഡോ:അഭിഷ.എം.എം നെ കെ.എസ്.ടി.എ തുറയൂർ ജി.യു.പി.സ്കൂൾ യൂണിറ്റ് അനുമോദിച്ചു.
കെ.എസ്.ടി.എ മേലടി സബ്ജില്ല സെക്രട്ടറി അനീഷ്.പി അനുമോദനച്ചടങ്ങ് ഉദ്ഘാടനം ചെയ്തു.
എച്ച് എം ഇ.എം.രാമദാസൻ അധ്യക്ഷനായി. കെ.എം രജീഷ്, ടി.കെ ശ്രീജ, പ്രദീപൻ കൈപ്രത്ത് എന്നിവർ ആശംസകൾ അർപ്പിച്ചു. എം.എം അഭിഷ മറുപടി പ്രസംഗം നടത്തി. കെ. സൽമ സ്വാഗതം പറഞ്ഞ ചsങ്ങിൽ പി.കെ റീമ നന്ദി രേഖപ്പെടുത്തി.