തുറയൂർ : മലബാറിലെ മുഴുവൻ വിദ്യാർത്ഥികൾക്കും +1 ഉപരി പഠനത്തിന് വേണ്ടി പുതിയ ബാച്ചുകൾ അനുവദിക്കണമെന്നും മലപ്പുറത്തെ മാത്രം പ്രശ്നമായി കണ്ടുകൊണ്ടുള്ള താത്കാലിക ബാച്ച് പ്രശ്ന പരിഹാരം കാണാനാകില്ലെന്നും യു.ഡി.എഫ് ജില്ലാ കൺവീനർ അഹമദ് പുന്നക്കൽ. യു.ഡി.എഫ് തുറയൂർ പഞ്ചായത്ത് കമ്മിറ്റി നടത്തിയ പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മലബാറിലെ മുഴുവൻ വിദ്യാർത്ഥികൾക്കും +1 ഉപരി പഠനത്തിനുള്ള സാഹചര്യം ഒരുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. യു.ഡി.എഫ് പഞ്ചായത്ത് ചെയർമാൻ കോവുമ്മൽ അലി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ വി പി ദുൽഖിഫിൽ മുഖ്യ പ്രഭാഷണം നടത്തി. ഡിസിസി ജനറൽ സെക്രട്ടറി ഇ അശോകൻ മാസ്റ്റർ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ പി രാമചന്ദ്രൻ മാസ്റ്റർ, ഇ കെ ബാലകൃഷ്ണൻ നമ്പ്യാർ, മുനീർ കുളങ്ങര, ടി പി അസീസ് മാസ്റ്റർ, അർഷാദ് മുടിലിൽ, എം പി ബാലൻ, പി പി റഫീഖ്, മുണ്ടിയത്ത് കുഞ്ഞമ്മദ്, ജിഷ മാടായി, സി കെ അസീസ്, നൗഷാദ് മാസ്റ്റർ, ആദിൽ മുണ്ടിയത്ത്, എ കെ കുട്ടികൃഷ്ണൻ എന്നിവർ സംസാരിച്ചു.