മേപ്പയ്യൂർ: മേപ്പയ്യൂർ ഗ്രാമ പഞ്ചായത്ത് ഭരണസമിതിയുടെ ജനദ്രോഹ ഭരണത്തിനെതിരെ മുസ്ലിം ലീഗ് മേപ്പയ്യൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ സെപ്റ്റംബർ 12 ന് നടക്കുന്ന മുസ്ലിം ലീഗ് പ്രതിഷേധ റാലിയും സംഗമവും വിജയിപ്പിക്കുവാൻ മേപ്പയ്യൂർ പഞ്ചായത്ത് മുസ്ലിം ലീഗ് പോഷക സംഘടനകളുടെ നേതൃയോഗം തീരുമാനിച്ചു.

മുസ്ലിം ലീഗ് മേപ്പയ്യൂർ പഞ്ചായത്ത് പോഷക സംഘടന നേതൃയോഗം അബ്ദുറഹിമാൻ കമ്മന ഉദ്ഘാടനം ചെയ്യുന്നു.
പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് അബ്ദുറഹിമാൻ കമ്മന യോഗം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻ്റ് കീപ്പോട്ട് അമ്മത് അധ്യക്ഷനായി. പഞ്ചായത്ത് മുസ്ലിം ലീഗ് ട്രഷറർ കെ.എം.എ അസീസ്, വൈസ് പ്രസിഡന്റ് ഇല്ലത്ത് അബ്ദുറഹിമാൻ, സെക്രട്ടറി മുജീബ് കോമത്ത്, എം.എസ്.എഫ് പേരാമ്പ്ര നിയോജക മണ്ഡലം പ്രസിഡന്റ് എം.കെ ഫസലുറഹ്മാൻ, കീപ്പോട്ട് പി. മൊയ്തി, പി.പി ബഷീർ, നിസാർ മേപ്പയ്യൂർ, കെ.പി അബ്ദുസലാം, ഇബ്രാഹിം മുനവ്വറ, അഷീദ നടുക്കാട്ടിൽ, റാബിയ എടത്തിക്കണ്ടി, റാഫിന, കെ.സി അബ്ദുറഹിമാൻ, മുഹമ്മദ് ഷാദി, മുഹമ്മദ് അഫ്നാൻ, സി.എം ഇസ്മായിൽ സംസാരിച്ചു.