2000 രൂപ നോട്ടുകൾ പിൻവലിച്ച് ആർബിഐ, ബാങ്കുകൾക്ക് നിർദ്ദേശം; നോട്ടുകൾ സെപ്തംബർ 30 വരെ മാത്രം ഉപയോഗിക്കാം

news image
May 19, 2023, 1:49 pm GMT+0000 payyolionline.in

ദില്ലി :  2000 രൂപ നോട്ടുകൾ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പിൻവലിച്ചു. 2000 രൂപ നോട്ടുകൾ അച്ചടിക്കുന്നത് ആർബിഐ നിർത്തിവച്ചു. 2000 രൂപ നോട്ടുകൾ ഇനി വിതരണം ചെയ്യണ്ടതില്ലെന്ന് ബാങ്കുകൾക്ക് നിർദേശം നൽകി. നോട്ടുകൾ പിൻവലിക്കുന്നതിന്റെ ഭാഗമാണ് ബാങ്കുകളോട് 2000 രൂപയുടെ കറൻസി വിതരണം ചെയ്യുന്നത് നിർത്തിവെക്കാൻ നിർദ്ദേശം നൽകിയത്. നിലവിൽ കയ്യിലുള്ള നോട്ടുകൾക്ക് നിയമ സാധുത സെപ്റ്റംബർ 30 വരെ തുടരുമെന്നാണ് റിസർവ് ബാങ്കിന്റെ പത്രക്കുറിപ്പിൽ നിന്നും  വ്യക്തമാകുന്നത്.

2018 മാർച്ചിൽ അവസാനിച്ച സാമ്പത്തിക വർഷത്തിൽ 33,632 ലക്ഷം നോട്ടുകളായിരുന്നു വിപണിയിൽ ഉണ്ടായിരുന്നത്. 2019 ൽ ഇത് 32,910 ലക്ഷമായി. 2020 ൽ 27,398 ലക്ഷവുമായും കുറഞ്ഞുവെന്നും റിസർവ് ബാങ്ക് നേരത്തേ വ്യക്തമാക്കിയിരുന്നു. 2019-20 സാമ്പത്തിക വർഷം 2000 രൂപയുടെ ഒരൊറ്റ നോട്ട് പോലും അച്ചടിച്ചിരുന്നില്ല.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe