40 വർഷത്തെ ഫോട്ടോഗ്രാഫി സേവനം: ഗിരീഷ് കുമാറിനെ ആദരിച്ച് സീനിയർ ചേംബർ ഇന്റർനാഷണൽ

news image
Sep 17, 2026, 12:48 pm GMT+0000 payyolionline.in

കൊയിലാണ്ടി: നാല് പതിറ്റാണ്ടിലേറെയായി ഫോട്ടോഗ്രാഫി രംഗത്ത് സജീവമായി പ്രവർത്തിക്കുന്ന ഗിരീഷ് കുമാർ .ആർ.ടി.യെ (ജോണി എംപീസ്) സീനിയർ ചേംബർ ഇന്റർനാഷണൽ കൊയിലാണ്ടി ലീജിയൻ ആദരിച്ചു. കൊയിലാണ്ടിയിൽ വെച്ച് നടന്ന ചടങ്ങിൽ പ്രസിഡന്റ് ചന്ദ്രൻ പത്മരാഗം അധ്യക്ഷത വഹിച്ചു.

നാഷണൽ വൈസ് പ്രസിഡന്റ് സി.കെ. ലാൽ, നാഷണൽ കോ ഓർഡിനേറ്റർ ജോസ് കണ്ടോത്ത്, കെ. സുരേഷ് ബാബു, വി.പി. മുരളീധരൻ, സാന്ദ്രം മുരളി, രേഷ്മ സജിത്, ഒ.കെ. പ്രഭാകരൻ, പി.കെ. ബാബു, അരുൺ മണമൽ, ജതീഷ് ബാബു, ശീതൾ ജയകൃഷ്ണൻ, ഷിംന ജതീഷ് എന്നിവർ ചടങ്ങിൽ സംബന്ധിച്ച് സംസാരിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe