കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രത്തിൽ മൂന്നാം ദിവസമായ രാവിലെ നടന്ന ഓട്ടൻ തുള്ളലും, സോപാനസംഗീതവുംഭക്ത ജനങ്ങൾക്ക് വേറിട്ട അനുഭവമായി മാറി. മുചുകുന്ന് പത്മനാഭനാണ് ഓട്ടൻതുള്ളൽ അവതരിപ്പിച്ചത്.ഓട്ടൻതുള്ളൽ കഴിഞ്ഞതോടെ ശിവഗംഗ നാഗരാജ് സോപാന സംഗീതം അവതരിപ്പിച്ചത്. സംസ്കൃതത്തിലെ ദേവീസ്തുതികളാണ് ആലപിക്കുക, അഷ്ടപദിയാണ് പാടിയത്.
രാവിലെ നടന്ന കാഴ്ച ശീവേലി തൃക്കുറ്റിശ്ശേരി ശിവശങ്കരമാരാർ മേളപ്രമാണിയായി. വൈകീട്ട് നടക്കുന്ന കാഴ്ചശീവേലിക്ക് പനങ്ങാട്ടിരി മോഹനൻ മേളപ്രമാണിയാവും, 8 മണിക്ക് സദനം അശ്വിൻ മുരളി, കക്കാട് അതുൽകെമാരാർ അവതരിപ്പിക്കുന്ന ഇരട്ട തായമ്പകയും 7.30 ന് മ്യൂസിക് ബാന്റും ഉണ്ടായിരിക്കും.