ലഖ്നോ: 500 രൂപ നോട്ടുകെട്ടുകളുമായി ഭാര്യയും മക്കളും സെൽഫിയെടുത്തതിന് പിന്നാലെ യു.പിയിൽ പൊലീസുകാരന് സ്ഥലംമാറ്റം. ഉത്തർപ്രദേശിലെ ഉന്നാവോയിലാണ് സംഭവം. ഇതുമായി ബന്ധപ്പെട്ട് അന്വേഷണത്തിനും അധികൃതർ ഉത്തരവിട്ടു.
പൊലീസുകാരന്റെ ഭാര്യയും കുട്ടികളും 14 ലക്ഷം രൂപ മൂല്യമുള്ള നോട്ടുകൾക്കൊപ്പം നിന്നാണ് സെൽഫിയെടുത്തത്. വൈകാതെ സെൽഫി വൈറലാവുകയായിരുന്നു. തുടർന്ന് അന്വേഷണത്തിന് ഉത്തരവിട്ട പൊലീസ് ഡിപ്പാർട്ട്മെന്റ് രമേഷ് ചന്ദ്ര സാഹ്നിയെന്ന ഉദ്യോഗസ്ഥനെ സ്ഥലംമാറ്റുകയും ചെയ്തു.
അതേസമയം, 2014 നവംബറിൽ എടുത്ത സെൽഫിയാണ് ഇതെന്നായിരുന്നു പൊലീസുകാരന്റെ വാദം. കുടുംബസ്വത്ത് വിറ്റതിനെ തുടർന്നാണ് ഇത്രയും പണം ലഭിച്ചത്. അതേസമയം, ഫോട്ടോ കണ്ട് സ്വമേധയ കേസെടുക്കുകയായിരുന്നുവെന്ന് അധികൃതർ അറിയിച്ചു.