തിരുവനന്തപുരം:പ്രതിമാസം 500 യൂണിറ്റിനു മുകളിൽ വൈദ്യുതി ഉപയോഗിക്കുന്ന 100 ചതുരശ്ര മീറ്റർ എങ്കിലും പുരപ്പുറമുള്ള വീടുകളിൽ സോളർ പ്ലാന്റ് നിർബന്ധമാക്കാൻ 2025 ലെ കരട് വൈദ്യുതി നയത്തിൽ ശുപാർശ. കുറഞ്ഞത് ഒരു കിലോവാട്ട് ശേഷിയുള്ള പ്ലാന്റാണു സ്ഥാപിക്കേണ്ടത്. 100 ചതുരശ്ര മീറ്ററിനു മേൽ കെട്ടിട വിസ്തൃതിയുള്ള എല്ലാ വാണിജ്യ ഉപയോക്താക്കളും കുറഞ്ഞത് 3 കിലോവാട്ട് ശേഷിയുള്ള സോളർ പ്ലാന്റും 400 ചതുരശ്ര മീറ്ററിനു മുകളിലുള്ളവർ 5 കിലോവാട്ട് ശേഷിയുള്ള പ്ലാന്റും സ്ഥാപിക്കണം. ഇവ സ്ഥാപിക്കാൻ ഇൻസെന്റീവും നൽകും. ഇതിനായി തദ്ദേശ വകുപ്പുമായി ചേർന്ന് കെട്ടിട നിർമാണ നിയമങ്ങളിൽ ഭേദഗതി വരുത്തുമെന്നും ശുപാർശകളിൽ പറയുന്നു. നഗര മേഖലകളിലെ കെട്ടിടങ്ങളിൽ ഇലക്ട്രിക് വാഹന ചാർജിങ് പോയിന്റ് നിർബന്ധമാക്കും.500 യൂണിറ്റിൽ കൂടുതൽ വൈദ്യുതി ഉപയോഗിക്കുന്നവർക്ക് പ്രതിമാസം എനർജി ചാർജ്, ഫിക്സഡ് ചാർജ് എന്നിവയുൾപ്പെടെ ശരാശരി 5000 രൂപയിലധികം രൂപയുടെ ബിൽ ആണ് ഇപ്പോൾ ലഭിക്കുന്നത്.
പുരപ്പുറമില്ലെങ്കിലും സോളർ
സ്വന്തം പുരപ്പുറത്ത് സോളർ പ്ലാന്റിന് ഇടമില്ലാത്ത ഗാർഹിക ഉപയോക്താക്കൾക്കു സൗരോർജ പദ്ധതികളിൽ നിക്ഷേപം നടത്താം. ഉദാഹരണത്തിന്, ഒരു റസിഡന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ സ്ഥലം കണ്ടെത്തി ഒന്നിച്ച് പ്ലാന്റ് സ്ഥാപിച്ചു ഗ്രിഡിലേക്കു നൽകുന്ന വൈദ്യുതി കണക്കാക്കിയ ശേഷം അതിലെ നിക്ഷേപത്തിന്റെ തോതനുസരിച്ച് ഉപയോക്താക്കളുടെ ബില്ലിൽ തട്ടിക്കിഴിക്കും. ഗാർഹികേതര ഉപയോക്താക്കൾക്ക് പുനരുപയോഗ ഊർജ പ്ലാന്റ് സ്ഥാപിച്ച് വൈദ്യുതി ഉപയോഗം തട്ടിക്കിഴിക്കാനും അവസരം നൽകും.
- Home
- Latest News
- ‘‘500 യൂണിറ്റിന് മുകളിൽ ഉപയോഗിക്കുന്നവർക്ക് സോളർ, നഗരങ്ങളിലെ കെട്ടിടങ്ങളിൽ വാഹന ചാർജിങ് പോയിന്റും നിർബന്ധം’
‘‘500 യൂണിറ്റിന് മുകളിൽ ഉപയോഗിക്കുന്നവർക്ക് സോളർ, നഗരങ്ങളിലെ കെട്ടിടങ്ങളിൽ വാഹന ചാർജിങ് പോയിന്റും നിർബന്ധം’
Share the news :

Apr 6, 2025, 12:14 pm GMT+0000
payyolionline.in
മതിയായ രേഖകളില്ല ; വടകരയിൽ ദേശീയപാത നിർമ്മാണ കമ്പനിയുടെ ലോറി മോട്ടോർ വാഹന വകു ..
നഷ്ടപ്പെട്ട ഫോണിൽ ആരോ ഇൻസ്റ്റഗ്രാം ഉപയോഗിക്കുന്നു; കായണ്ണയിൽ അധ്യാപകന് ഫോൺ വീ ..
Related storeis
സർക്കാർ ആശുപത്രിയിലെ ചികിത്സയിൽ മരിക്കാൻ തുടങ്ങിയ താൻ സ്വകാര്യ ആശുപ...
Jul 7, 2025, 3:10 pm GMT+0000
‘എന്റെ ജീവൻ രക്ഷിച്ചത് സ്വകാര്യ ആശുപത്രി; കൂടുതൽ ടെക്നോളജി ഉള്ളത് സ...
Jul 7, 2025, 3:02 pm GMT+0000
ഒന്നുമറിയാതെ ഉടമ അമേരിക്കയിൽ, നികുതി അടയ്ക്കാനെത്തിയപ്പോൾ ഞെട്ടി, ക...
Jul 7, 2025, 2:36 pm GMT+0000
കോന്നി പാറമട അപകടം: ഹെല്‍പ്പറുടെ മൃതദേഹം കണ്ടെത്തി
Jul 7, 2025, 1:15 pm GMT+0000
‘കണ്ണ് നനയുന്ന ആ വര്‍ത്തകള്‍ ഇനി വേണ്ട ! ഒന്ന് ശ്രദ്ധിച്ചാല്‍ മാത്ര...
Jul 7, 2025, 9:52 am GMT+0000
ഒമാനിൽ ചുഴലിക്കാറ്റിൽപെട്ട വാഹനത്തിൽനിന്ന് പുറത്തേക്ക് തെറിച്ചുവീണ്...
Jul 7, 2025, 9:28 am GMT+0000
More from this section
തൃശൂർ പൂരം അലങ്കോലപ്പെട്ട സംഭവത്തിൽ സുരേഷ്ഗോപിയെ ചോദ്യം ചെയ്തു
Jul 7, 2025, 7:07 am GMT+0000
നിപ: രോഗി അതിഗുരുതരാവസ്ഥയിൽ, ബന്ധുവായ കുട്ടിക്ക് പനി
Jul 7, 2025, 7:05 am GMT+0000
ഇനി ഈ സേവനങ്ങൾക്ക് പോസ്റ്റ് ഓഫീസിൽ പോകേണ്ട; ‘സ്മാർട്ടായി’ തപാൽ വകുപ്പ്
Jul 7, 2025, 6:46 am GMT+0000
പൊട്ടിപൊളിഞ്ഞ സ്ലാബും, റോഡും തിരിച്ചറിയാനാവാത്ത വിധം മുങ്ങി ; മൂര...
Jul 7, 2025, 6:24 am GMT+0000
കോട്ടയത്ത് ആറ്റില്‍ തുണി കഴുകുന്നതിനിടെ നീര്‍നായയുടെ കടിയേറ്റ് വീട്...
Jul 7, 2025, 5:32 am GMT+0000
ഓണപ്പരീക്ഷ ഓഗസ്റ്റ് 20 മുതൽ; 29-ന് സ്കൂൾ അടയ്ക്കും
Jul 7, 2025, 4:48 am GMT+0000
പാലക്കാട് ജില്ലയിൽ നിപ സ്ഥിരീകരിച്ച യുവതി ഗുരുതരാവസ്ഥയിൽ തുടരുന്നു;...
Jul 7, 2025, 4:44 am GMT+0000
പെരുമാൾപുരത്തും തിക്കോടിയിലും ലോറി ചെരിഞ്ഞ് അപകടാവസ്ഥയിലായി: പയ്യോള...
Jul 7, 2025, 4:14 am GMT+0000
നിരന്തരമായുള്ള അപകടം; ഇടുക്കി ജില്ലയിൽ ജീപ്പ് സവാരിക്ക് നിരോധനം ഏർപ...
Jul 7, 2025, 3:40 am GMT+0000
നാലുവർഷ ബിരുദ പ്രവേശനം: ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷിക്കാം
Jul 7, 2025, 3:39 am GMT+0000
തിക്കോടിയിൽ ഭാരം കയറ്റിയ ലോറി അപകടാവസ്ഥയിൽ – വീഡിയോ
Jul 7, 2025, 3:12 am GMT+0000
ഇരിങ്ങൽ ഇടപ്പള്ളി വിനോദ് കുമാർ അന്തരിച്ചു
Jul 6, 2025, 4:41 pm GMT+0000
മണിയൂർ കാനത്തായി താഴ കുനിയിൽ ബാലൻ അന്തരിച്ചു
Jul 6, 2025, 3:31 pm GMT+0000
പഴയ വാഹനങ്ങൾക്ക് ഇന്ധനം നിഷേധിക്കൽ: ഉത്തരവ് മരവിപ്പിച്ച് ഡൽഹി സർ...
Jul 6, 2025, 12:34 pm GMT+0000
ഓണത്തിന് ഒരു ലക്ഷം തൊഴിൽ; വിജ്ഞാന കേരളവുമായി സഹകരിച്ച് പുതിയ ക്യാമ്...
Jul 6, 2025, 10:24 am GMT+0000