പയ്യോളി: മുഹമ്മദ് മൂടാടി എഴുതിയ ‘ഇരകളുടെ റിപ്പബ്ലിക്ക് ‘ ചലച്ചിത്ര വിമർശനം പുസ്തകം കെ ഇ എൻ പ്രകാശനം ചെയ്തു . പുസ്തകം അധ്യാപികയും നാടക പ്രവർത്തകയുമായ മിത്തു തിമോത്തി ഏറ്റുവാങ്ങി. തുടർന്ന് പുസ്തകത്തെ പരിചയപ്പെടുത്തി സംസാരിച്ചു.
‘സിനിമ: പ്രതിനിധാനത്തിൻ്റെ രാഷ്ട്രിയം’ എന്ന വിഷയത്തിൽ എഴുത്തുകാരി ഷാഹിന കെ റഫീഖ് പ്രഭാഷണം നടത്തി. പി ലിപ്സി, വൈ സി അനന്യ വായനാഭിപ്രായങ്ങൾ പങ്കുവെച്ചു.
കേരള സാഹിത്യ അക്കാദമി സമൾ പുരസ്കാരം ലഭിച്ച കെ.ഇ എൻന് സി.പി.ഐ.എം പയ്യോളി എരിയാ സെക്രട്ടറി എം.പി ഷിബു ഉപഹാരം നൽകി ആദരിച്ചു. ഡോ. ആർ കെ സതീഷ് അധ്യക്ഷത വഹിച്ചു.
മൊണ്ടാഷ് ഫിലിം സൊസൈറ്റിയും, പുരോഗമന കലാസാഹി ത്യ സംഘം പയ്യോളി മേഖലാ കമ്മറ്റിയും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ച
ത്. സലാം ഫർഹത്ത് സ്വാഗതവും, പുകസ മേഖലാ സെക്രട്ടറി എം രാമചന്ദ്രൻ നന്ദിയും പറഞ്ഞു.