സഹകരണ ജീവനക്കാരെ അവഗണിക്കുന്ന സർക്കാർ നിലപാടിനെതിരെ പയ്യോളിയിൽ അർബൻ ബാങ്ക് എംപ്ലോയീസ് അസ്സോസിയേഷന്റെ സായാഹ്ന ധർണ്ണ

news image
Jan 23, 2025, 2:24 pm GMT+0000 payyolionline.in

പയ്യോളി : സഹകരണ ജീവനക്കാർ നേരിടുന്ന വിവിധ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിൻ്റെ ഭാഗമായി ആൾ കേരള കോ-ഓപ്പറേറ്റീവ് അർബൻ ബാങ്ക് എംപ്ലോയീസ് അസ്സോസിയേഷൻ സംസ്ഥാന വ്യാപകമായി സായാഹ്ന ധർണ്ണ സംഘടിപ്പിച്ചു. 2022 ജനുവരി മുതലുള്ള 6 ഗഡു ക്ഷാമബത്ത അനുവദിക്കുക, ശബള പരിഷ്കരണ കമ്മറ്റിയെ നിയമിക്കുക, തസ്തിക ഭേദമന്യേ 4 ഗ്രേഡ് പ്രമോഷൻ അനുവദിക്കുക, സിസ്റ്റം അഡ്മിനിസ്ട്രേറ്റർ ഹയർ ഗ്രേഡ് അനുവദിക്കുക,
അസി ജനറൽ മാനേജർ/അസി സെക്രട്ടറി സ്ഥാനകയറ്റം സീനിയോരിറ്റി അടിസ്ഥാനത്തിലാക്കുക.

പ്യൂൺ മാരുടെ സ്ഥാനകയറ്റം എല്ലാ ക്ലാസിലും 1:1 അനുപാതത്തിലാക്കുക, പാർട്ട് ടൈം സ്വീപ്പർമാർക്ക് ഫുൾ ടൈം സ്വീപ്പർമാരായി പ്രമോഷൻ അനുവദിക്കുക, ഇ പി എഫ് പെൻഷൻ പദ്ധതിയിൽ നിന്നും പുറത്താക്കപ്പെട്ടവർക്ക് പുതിയ പെൻഷൻ പദ്ധതി നടപ്പിലാക്കുക, തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് നടന്ന പയ്യോളി യൂണിറ്റ് ധർണ്ണ ആൾ കേരള കോ-ഓപ്പറേറ്റിവ് അർബ്ബൻ ബേങ്ക് എംപ്ലോയീസ്‌ അസോസിയേഷൻ സംസ്ഥാന വൈസ്‌ പ്രസിഡണ്ട് എം. പി ജിതേഷ് ഉദ്ഘാടനം ചെയ്തു.

ധർണ്ണയെ അഭിവാദ്യം ചെയ്തു കൊണ്ട് നിഷാദ്.കെ.എം, അശോകൻ.സി, സന്തോഷ് കുമാർ.കെ.ടി, പുഷ്പവല്ലി.കെ.വി, എന്നിവർ പ്രസംഗിച്ചു . യൂണിറ്റ് പ്രസിഡൻ്റ്  രാജ് നാരായണൻ കെ.ടി അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഷിംജിത്ത്. പി.ടിസ്വാഗതം ആശംസിച്ചു. പ്രജീഷ് കുമാർ.എൻ നന്ദി പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe