കൊയിലാണ്ടിയിൽ നൈറ്റ് സ്ക്വാഡിന്റെ പരിശോധന; പൊതുസ്ഥലത്ത് മാലിന്യം നിക്ഷേപിച്ചു ഏഴ് സ്ഥാപനങ്ങൾക്ക് നോട്ടീസ്

news image
Apr 10, 2023, 1:04 pm GMT+0000 payyolionline.in

കൊയിലാണ്ടി: നഗരസഭയിലെ ഹെൽത്ത് ഇൻസ്പെക്ടർമാരുടെ നേതൃത്വത്തിൽ രൂപീകരിച്ച നൈറ്റ് സ്ക്വാഡിന്റെ പരിശോധനയിൽ കൊയിലാണ്ടി നഗരത്തിലെ ഏഴ് സ്ഥാപനങ്ങൾക്ക് നോട്ടീസ്. ഞായറാഴ്ച രാത്രി നഗരത്തിൽ നടത്തിയ പരിശോധനയിലാണ് ഏഴ് സ്ഥാപനങ്ങൾ പൊതു സ്ഥലത്ത് മാലിന്യം നിക്ഷേപിച്ചതായി കണ്ടെത്തിയത്. തുടർന്നാണ് ഈ സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകിയത്.

മാലിന്യങ്ങൾ തരംതിരിച്ച് ഹരിത കർമ്മ സേനയ്ക്ക് യഥാസമയം നൽകാതെ പൊതുസ്ഥലത്ത് നിക്ഷേപിച്ച മിന്നൂസ് ഫാൻസി, റൂബി ബേക്കറി, മറിയ കൂൾബാർ, സഫ ഫ്രൂട്സ്, ക്യാമ്പസ് ഫൂട്ട് വെയർ, ടി.കെ ബേക്കറി, കല്യാൺ റസിഡൻസി എന്നീ സ്ഥാപനങ്ങൾക്കാണ് നോട്ടീസ് നൽകിയത്.

നഗരസഭാ ബസ് സ്റ്റാന്റിന്റെ പല ഭാഗങ്ങളിലും ഓവർ ബ്രിഡ്ജിനടിയിലും മാലിന്യം നിക്ഷേപിച്ചവർക്കാണ് നോട്ടീസ് നൽകിയിട്ടുള്ളത്. രാത്രികാല സ്ക്വാഡിൽ നഗരസഭ സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ കെ.റിഷാദ് ശുചീകരണ ജീവനക്കാരായ മുരഹരി, വിനോദ് എന്നിവർ പങ്കെടുത്തു.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe