പുറക്കാട് സൗത്ത് എൽ.പി. സ്കൂൾ 119-ാം വാർഷികാഘോഷം സംഘടിപ്പിച്ചു

പയ്യോളി: പുറക്കാട് സൗത്ത് എൽ.പി. സ്കൂളിന്റെ 119-ാം വാർഷികാഘോഷം ‘കിരണം 2K26’ വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. മേലടി എ.ഇ.ഒ. പി. ഹസീസ് മാസ്റ്റർ ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് ബിജോയ് പി.ടി. ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പ്രശസ്ത ചിത്രകാരൻ അഭിലാഷ് തിരുവോത്ത് മുഖ്യാതിഥിയായിരുന്നു. ചടങ്ങിൽ സാമൂഹിക-സാംസ്കാരിക മേഖലകളിൽ സജീവ സാന്നിധ്യമായ മനയിൽ നാരായണൻ മാസ്റ്റർ, എം.കെ. നായർ, ഫോക് ലോർ അവാർഡ് ജേതാവ് ബഷീർ പുറക്കാട് എന്നിവരെ ആദരിച്ചു. വിവിധ മേഖലകളിൽ മികവ് പുലർത്തിയ […]

Kozhikode

Apr 3, 2026, 3:34 am GMT+0000
മേലടി എസ്.എൻ.ബി.എം. സ്കൂൾ വാർഷികാഘോഷവും യാത്രയയപ്പും സംഘടിപ്പിച്ചു

പയ്യോളി: മേലടി എസ്.എൻ.ബി.എം. ഗവ. യു.പി. സ്കൂളിന്റെ 65-ാം വാർഷികാഘോഷവും സർവീസിൽ നിന്ന് വിരമിക്കുന്ന പ്രധാനാധ്യാപകൻ എം.സി. പ്രമോദ് മാസ്റ്ററുടെ യാത്രയയപ്പ് സമ്മേളനവും വിപുലമായ പരിപാടികളോടെ നടന്നു. പി.ടി.എ. പ്രസിഡന്റ് സി. പ്രമോദിന്റെ അധ്യക്ഷതയിൽ ചേർന്ന സാംസ്കാരിക സമ്മേളനം പ്രശസ്ത നാടക സംവിധായകൻ ശിവദാസ് പൊയിൽക്കാവ് ഉദ്ഘാടനം ചെയ്തു. വിരമിക്കുന്ന പ്രധാനാധ്യാപകൻ പ്രമോദ് മാസ്റ്റർക്കുള്ള പി.ടി.എ.യുടെ ഉപഹാരസമർപ്പണം മേലടി എ.ഇ.ഒ. പി. ഹസീസ് നിർവ്വഹിച്ചു. 1982-85 ബാച്ചിലെ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയായ ‘ഹൃദയോരം’ ഭാരവാഹികളും അദ്ദേഹത്തിന് സ്നേഹോപഹാരം […]

Kozhikode

Apr 3, 2026, 3:26 am GMT+0000
പയ്യന്നൂരിലെ വ്യാജ ആധാർ കാർഡ് പരാതിയിൽ അടിയന്തര റിപ്പോർട്ട് തേടി തെരഞ്ഞെടുപ്പ് കമ്മീഷൻ

കണ്ണൂർ: പയ്യന്നൂരിലെ വ്യാജ ആധാർ കാർഡ് പരാതിയിൽ ഇടപെട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ. പരാതിയിൽ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു ഖേൽക്കർ അടിയന്തര റിപ്പോർട്ട് തേടി. ജില്ലാ കളക്ടറോടാണ് അടിയന്തരമായി റിപ്പോർട്ട് നൽകാൻ തെരഞ്ഞെടുപ്പ് ഓഫീസർ നിർദേശിച്ചത്. ഇന്ന് രാത്രിയോടെ റിപ്പോർട്ട് നൽകണമെന്നാണ് നിർദേശം. റിപ്പോർട്ട് ലഭിച്ചതിന് ശേഷം തുടർനടപടികൾ തീരുമാനിക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ വ്യക്തമാക്കി. കെപിസിസി നൽകിയ പരാതിയിലാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ നടപടി. പയ്യന്നൂർ, കല്യാശേരി മണ്ഡലങ്ങളിൽ വ്യാപകമായി ഇരട്ട വോട്ട് ചേർത്തെന്നും […]

Kozhikode

Apr 3, 2026, 3:15 am GMT+0000
‘അനൗൺസ്മെൻറ് റെക്കോർഡ് ചെയ്തത് നടുവണ്ണൂരിലെ സ്റ്റുഡിയോയിൽ, തെളിവുണ്ട്’, എൽഡിഎഫ് മറുപടി പറയണമെന്ന് ഫാത്തിമ തെഹ്ലിയ

പേരാമ്പ്ര: പേരാമ്പ്രയിലെ അനൗൺസ്മെൻറ് വിവാദത്തിൽ ജില്ലാഭരണകൂടം എൽഡിഎഫിനോട് വിശദീകരണം തേടും. സംഭവത്തിൽ കേസെടുക്കാത്തത് പ്രതിഷേധാർഹമെന്ന് യുഡിഎഫ് സ്ഥാനാർത്ഥി ഫാത്തിമ തെഹ്‍ലിയ പ്രതികരിച്ചിരുന്നു. അനൗൺസ്മെൻറ് റെക്കോർഡ് ചെയ്തത് നടുവണ്ണൂരിലെ സ്റ്റുഡിയോയിൽ വച്ചാണെന്നും തെളിവുണ്ടെന്നും തെഹ്ലിയ പറഞ്ഞിട്ടുണ്ട്. ഫാത്തിമ തഹ്‌ലിയയെ പേരാമ്പ്രയിൽ സ്ഥാനാർത്ഥിയാക്കിയ മുസ്ലിംലീഗ് മതംപറഞ്ഞ് വോട്ടുപിടിക്കുന്നുവെന്ന രീതിയിലുള്ള അനൗൺസ്‌മെന്റാണ് എൽഡിഎഫ് പ്രചാരണവാഹനത്തിലുണ്ടായിരുന്നതെന്നാണ് പരാതി. എന്നാൽ വിദ്വേഷ പരാമർങ്ങൾ അടങ്ങിയ അനൗൺസ്മെൻറ് ആരാണ് നടത്തിയതെന്ന് അറിയില്ലെന്നാണ് എൽഡിഎഫ് സ്ഥാനാർത്ഥി ടി പി രാമകൃഷ്ണൻ പ്രതികരിച്ചത്. താൻ അറിഞ്ഞ് യുഡിഎഫ് സ്ഥാനാർത്ഥിക്കെതിരെ […]

Kozhikode

Apr 3, 2026, 3:07 am GMT+0000
ബോസ്ട്രിങ് സ്റ്റീൽപ്പാലം സ്ഥാപിക്കൽ ട്രാക്കൊരുക്കി തുടക്കം

വടകര : ചോറോടിൽ റെയിൽവേ ട്രാക്കിന് കുറുകെ ബോസ്ട്രിങ് സ്റ്റീൽപ്പാലം സ്ഥാപിക്കുന്നതിനുള്ള പ്രാരംഭപ്രവൃത്തി തുടങ്ങി. സ്റ്റീൽപ്പാലം റോളർവഴി ഉരുട്ടി അപ്പുറത്തെത്തിക്കാനായി ഇരുമ്പുട്രാക്ക് സ്ഥാപിക്കുന്ന ജോലിയാണ് ബുധനാഴ്ച രാത്രി തുടങ്ങിയത്. റെയിൽവേ ട്രാക്കിനുമുകളിലായി ഇത് സ്ഥാപിച്ചുകഴിഞ്ഞു. റെയിൽവേ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലായിരുന്നു പ്രവൃത്തി. ഇതിന്റെ ഭാഗമായി ബുധനാഴ്ച രാത്രിമുതൽ ദേശീയപാതയിൽ ഗതാഗതനിയന്ത്രണവും ഏർപ്പെടുത്തി. ഒരുവർഷം മുൻപാണ് സ്റ്റീൽപ്പാലം യോജിപ്പിക്കുന്ന പ്രവൃത്തി ആരംഭിച്ചത്. സ്പെസ്കം എന്ന എൻജിനിയറിങ് കമ്പനിയാണ് പ്രവൃത്തി കരാറെടുത്തത്.റെയിൽവേയുടെ റിസർച്ച് ഡിസൈൻ ആൻഡ് സ്റ്റാൻഡേഡ് ഓർഗനൈസേഷൻ സർട്ടിഫിക്കേഷനുള്ള കമ്പനികൾക്കുമാത്രമേ […]

Kozhikode

Apr 3, 2026, 2:59 am GMT+0000
കാട്ടുപന്നിയിടിച്ച് ഓട്ടോ മറിഞ്ഞു; പിഞ്ചുകുഞ്ഞടക്കം ഒരു കുടുംബത്തിലെ അഞ്ചുപേർക്ക് പരിക്ക്

താമരശ്ശേരി: കോഴിക്കോട്-കൊല്ലഗൽ ദേശീയപാതയിൽ പെരുമ്പള്ളിക്ക് സമീപം കാട്ടുപന്നിയിടിച്ച് ഓട്ടോറിക്ഷ മറിഞ്ഞ് ഒരു കുടുംബത്തിലെ അഞ്ചുപേർക്ക് പരിക്കേറ്റു. വ്യാഴാഴ്ച രാത്രി പത്തുമണിയോടെയായിരുന്നു അപകടം. അമ്പായത്തോട് മിച്ചഭൂമി സ്വദേശികളായ രാജു (57), ഭാര്യ അംബിക (55), മകൻ അഖിൽ (32), മരുമകൾ ശ്രീഷ്മ (27), എട്ടുമാസം പ്രായമുള്ള കൊച്ചുപേരക്കുട്ടി നിഹാര എന്നിവർക്കാണ് പരിക്കേറ്റത്. ഈങ്ങാപ്പുഴ ഭാഗത്തുനിന്ന് താമരശ്ശേരിയിലേക്ക് വരികയായിരുന്ന ഓട്ടോറിക്ഷയിലേക്ക് റോഡരികിലെ കാടിനുള്ളിൽ നിന്ന് കാട്ടുപന്നി പാഞ്ഞടുത്ത് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ നിയന്ത്രണം വിട്ട ഓട്ടോറിക്ഷ റോഡിലേക്ക് മറിഞ്ഞു. പരിക്കേറ്റവരെ […]

Kozhikode

Apr 3, 2026, 2:53 am GMT+0000
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഏപ്രിൽ 03 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..

1.എല്ല് രോഗവിഭാഗം ഡോ:റിജു. കെ. പി 10:30 AM to 1:30 PM 2.ഗൈനക്കോളജി വിഭാഗം ഡോ. ഹീരാ ബാനു 5 PM to 6 PM 3.ശിശുരോഗ വിഭാഗം ഡോ:ദൃശ്യ 9.30 am to12.30 pm 4.ജനറൽ പ്രാക്ടീഷ്ണർ ഡോ :മുസ്തഫ മുഹമ്മദ് 8.30 am to 2.30 pm ഡോ:ഹന റാനിയ 2.30 pm to 8.00 pm ഡോ:മുഹമ്മദ്‌ മിഷ്വാൻ 8.00 pm to 8.00 am 5. ഡെന്റൽ ക്ലിനിക് ഡോ. […]

Kozhikode

Apr 2, 2026, 2:03 pm GMT+0000
തുറയൂർ നടുക്കണ്ടി ഷാഹിദ (56) മരണപ്പെട്ടു .

തുറയൂർ: നടുക്കണ്ടി ഷാഹിദ (56) മരണപ്പെട്ടു .പിതാവ് എസി മൊയ്തീൻ ഹാജി .മാതാവ് : പരേതയായ അങ്ങാടിക്കടത്ത് നഫീസ. ഭർത്താവ് : നടുക്കണ്ടി അബ്ദുറസാഖ് . സഹോദരൻമാർ: ഏ സി അഹമ്മദ്, പരേതനായ നൗഷാദ് .മക്കൾ :രജിഷ, സജിൻ,റജഹാൻ. ജാമാതാക്കൾ :അഡ്വ :ഷംലാൽ (പേരാമ്പ്ര ),തമന്ന, നഹന . A K അബ്ദു റഹ്മാൻ മാതൃസഹോദരനാണ്

Kozhikode

Apr 2, 2026, 1:57 pm GMT+0000
‘നൂർബിന റഷീദിന് എല്ലാ പരിഗണനയും നൽകി, ലീഗ് കോട്ടയായ കോഴിക്കോട് സൗത്തിൽ കഴിഞ്ഞ തവണ സീറ്റ് നൽകി’

കോഴിക്കോട്: സ്ഥാനാർത്ഥി നിർണയത്തിൽ വനിതാ ലീഗ് നേതാക്കളെ അവഗണിച്ചെന്നാരോപിച്ച് വനിതാ ലീഗ് ദേശീയ സെക്രട്ടറി സ്ഥാനം രാജിവെച്ച നൂർബിന റഷീദിനെതിരെ മുസ്‌ലിം ലീഗ് സംസ്ഥാന അദ്ധ്യക്ഷൻ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ. നൂർബിന റഷീദിന് എല്ലാ പരിഗണനയും നൽകിയെന്ന് അദ്ദേഹം പറഞ്ഞു. മുസ്‌ലിം ലീഗിന്റെ കോട്ടയായ കോഴിക്കോട് സൗത്തിൽ കഴിഞ്ഞ തവണ നൂർബീനക്ക് സീറ്റ് നൽകി. നൂർബീനയുടെ രാജിയിൽ നടപടിയെടുക്കേണ്ടത് അഖിലേന്ത്യ നേതൃതമാണന്നും സാദിഖലി തങ്ങൾ പറഞ്ഞു. നൂർബിനയുടെ എല്ലാ വാചകത്തിനും മറുപടിയില്ല.ഫാത്തിമ തഹലിയ മുസ്‌ലിം […]

Kozhikode

Apr 2, 2026, 1:11 pm GMT+0000
തിരുവനന്തപുരത്ത് പൊലീസ് ആസ്ഥാനത്തിന് മുന്നിൽ പൊലിസുകാർ തമ്മിലടിച്ചു, മർദ്ദനമേറ്റത് സീനിയർ സിവിൽ പൊലീസ് ഓഫിസ‍ർക്ക്; മ്യൂസിയം സ്റ്റേഷനിൽ പരാതി നൽകി

തിരുവനന്തപുരം: പൊലിസ് ആസ്ഥാനത്തിന് മുന്നിൽ പൊലിസുകാർ തമ്മിലടിച്ചു. പൊലിസ് ആസ്ഥാനത്ത് ഗാർഡ് ഡ്യൂട്ടി ചെയ്യുന്ന പൊലിസുകാരൻ മ്യൂസിയം സ്റ്റേഷനിലെ പൊലിസുകാരനെ മർദ്ധിച്ചതായാണ് പരാതി. മ്യൂസിയം സ്‌റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫിസർ വിശാഖിനാണ് മർദ്ദനമേറ്റത്. കിരൺ എന്ന പൊലിസുകാരനെതിരെയാണ് പരാതി നൽകിയിരിക്കുന്നത്. ഗാർഡ് ഡ്യുട്ടിയിലെ പൊലിസുകാരൻ്റെ അമ്മയുടെ കാർ മാറ്റിയിടാൻ ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലിസുകാരൻ ആവശ്യപ്പെട്ടു. ഇതാണ് പ്രകോപത്തിന് കാരണമായത്. അതേസമയം മർദ്ദനമേറ്റ പൊലിസുകാരൻ മ്യൂസിയം സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു.  

Kozhikode

Apr 2, 2026, 1:02 pm GMT+0000