വടകര:വടകരയിലെ ബാറിൽ കത്തിക്കുത്ത്. ഒരാൾക്ക് പരിക്ക്. താഴെഅങ്ങാടി സ്വദേശി ബദറിനാണ് കുത്തേറ്റത്. വടകര ക്യൂൻസ് ബാറിൽ വച്ചാണ് സംഭവം. ഇരുവരും തമ്മിൽ തർക്കമുണ്ടാവുകയും കത്തിക്കുത്തിൽ കലാശിക്കുകയുമായിരുന്നു. ആക്രമണത്തിന് ശേഷം കുത്തിപ്പരിക്കേൽപ്പിച്ചയാൾ ഓടി രക്ഷപ്പെടുകയും ചെയ്തു. കുത്തേറ്റ ബദറിനെ വടകര ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വടകര പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി വരികയാണ്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.
Kozhikode