പയ്യോളി: കീഴൂർ ശിവക്ഷേത്രത്തിലെ ആറാട്ട് ഉത്സവത്തോടനുബന്ധിച്ച് വ്രതാനുഷ്ഠാനം ആരംഭിക്കുന്നതിനുള്ള ഇളനീർ കൊടുക്കൽ ചടങ്ങ് ഭക്തിസാന്ദ്രമായി. ആറാട്ട് നടയിൽ ക്ഷേത്രം മേനോക്കി ഓരോ സമുദായത്തിന്റെയും പാരമ്പര്യ അവകാശികൾ ഇളനീർ ഏറ്റുവാങ്ങി കുടിച്ച് വ്രതാനുഷ്ഠാനം തുടങ്ങി. ഇളനീർ കൊടുക്കൽ ചടങ്ങിന് ക്ഷേത്രം ട്രസ്റ്റ് ബോർഡ് അംഗങ്ങളും ഉത്സവാഘോഷകമ്മിറ്റി ഭാരവാഹികളും സന്നിഹിതരായിരുന്നു. ഇതിനു മുന്നോടിയായി പ്രാക്കു ഴംപാട്ടിന് എഴുന്നള്ളിപ്പും നടന്നു. ഇനി എല്ലാ ദിവസവും വൈകിട്ട് ക്ഷേത്രത്തിൽ ഭക്തജനങ്ങളുടെ വിശേഷ വഴിപാടായ നിറമാലയും വിളക്കിനെ എഴുന്നള്ളിക്കൽ ചടങ്ങും ഉണ്ടായിരിക്കുന്നതാണ്.
Kozhikode
