കൊച്ചി: മഹാരാജാസ് കോളേജ് വിദ്യാർഥിയും എസ്.എഫ്.ഐ. നേതാവുമായിരുന്ന അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിൽ രഹസ്യ വിചാരണ വേണമെന്ന പ്രതികളുടെ ആവശ്യം ഹൈക്കോടതി തള്ളി. അടച്ചിട്ട മുറിയിൽ വിചാരണ നടത്തണമെന്നും കോടതി പരിസരത്ത് ദൃശ്യങ്ങൾ പകർത്തുതുന്നത് വിലക്കണമെന്നും ആവശ്യപ്പെട്ട് കേസിലെ പ്രതികളായ പോപ്പുലർ ഫ്രണ്ട്, കാമ്പസ് ഫ്രണ്ട് പ്രവർത്തകർ നൽകിയ ഹർജിയാണ് കോടതി നിരസിച്ചത്. വിചാരണക്കോടതി നേരത്തെ ഈ ആവശ്യം തള്ളിയതിനെ തുടർന്നാണ് പ്രതികൾ ഹൈക്കോടതിയെ സമീപിച്ചത്. കേസിന്റെ വിചാരണ തുറന്ന കോടതിയിൽ തന്നെ നടത്തണമെന്ന് പ്രോസിക്യൂഷൻ ശക്തമായി വാദിച്ചു. […]
Kozhikode
