കാരുണ്യപ്രവർത്തനങ്ങൾക്ക് ഒപ്പം ചേർന്ന് സി കെ ജി യിലെ എൻ എസ് എസ് യൂണിറ്റ് 

ചിങ്ങപുരം : സേവന പാതയിൽ വീണ്ടും കയ്യൊപ്പ് പതിപ്പിച്ചുകൊണ്ട് സി കെജി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിലെ എൻ എസ് എസ് വളണ്ടിയർമാർ. നന്തി “കനിവ് “ചാരിറ്റബിൾ ട്രസ്റ്റിന് വേണ്ടി ഫോൾഡബിൾ വീൽചെയർ കൈമാറിക്കൊണ്ട് സി കെ ജിയിലെ എൻ എസ് എസ് വളണ്ടിയർമാർ വീണ്ടും സമൂഹത്തിന് മാതൃകയായി. സ്കൂൾ കലോത്സവത്തോടനുബന്ധിച്ച് നടത്തിയ തട്ടുകടയിൽ നിന്നുള്ള വരുമാനം കൊണ്ടാണ് വളണ്ടിയർമാർ വീൽചെയർ വാങ്ങിയത്. സ്കൂളിൽ വെച്ച് നടത്തിയ ചടങ്ങിൽ എൻ എസ് എസ് ക്ലസ്റ്റർ കൺവീനർ പി […]

Kozhikode

Oct 7, 2026, 9:50 am GMT+0000
അഭിമന്യു വധക്കേസ്: രഹസ്യ വിചാരണ വേണമെന്ന പ്രതികളുടെ ആവശ്യം ഹൈക്കോടതി തള്ളി

കൊച്ചി: മഹാരാജാസ് കോളേജ് വിദ്യാർഥിയും എസ്.എഫ്.ഐ. നേതാവുമായിരുന്ന അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിൽ രഹസ്യ വിചാരണ വേണമെന്ന പ്രതികളുടെ ആവശ്യം ഹൈക്കോടതി തള്ളി. അടച്ചിട്ട മുറിയിൽ വിചാരണ നടത്തണമെന്നും കോടതി പരിസരത്ത് ദൃശ്യങ്ങൾ പകർത്തുതുന്നത് വിലക്കണമെന്നും ആവശ്യപ്പെട്ട് കേസിലെ പ്രതികളായ പോപ്പുലർ ഫ്രണ്ട്, കാമ്പസ് ഫ്രണ്ട് പ്രവർത്തകർ നൽകിയ ഹർജിയാണ് കോടതി നിരസിച്ചത്. വിചാരണക്കോടതി നേരത്തെ ഈ ആവശ്യം തള്ളിയതിനെ തുടർന്നാണ് പ്രതികൾ ഹൈക്കോടതിയെ സമീപിച്ചത്. ​കേസിന്റെ വിചാരണ തുറന്ന കോടതിയിൽ തന്നെ നടത്തണമെന്ന് പ്രോസിക്യൂഷൻ ശക്തമായി വാദിച്ചു. […]

Kozhikode

Oct 7, 2026, 8:56 am GMT+0000
കളമശ്ശേരി കൂട്ടബലാത്സംഗക്കേസ്: ഒളിവിലായിരുന്ന യുവതിയടക്കം രണ്ടുപേർ വയനാട്ടിൽ പിടിയിൽ

കൊച്ചി: കളമശ്ശേരി പത്തടിപ്പാലത്ത് സ്പായിൽ ജോലി വാഗ്ദാനം ചെയ്ത് യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ കേസിൽ ഒളിവിലായിരുന്ന രണ്ടു പ്രതികൾ കൂടി പിടിയിലായി. രണ്ടാം പ്രതി അമ്മു എന്ന ശരണ്യ, നാലാം പ്രതി ജിതിൻ എന്നിവരെയാണ് വയനാട്ടിലെ പുൽപ്പള്ളിയിൽ നിന്ന് കളമശ്ശേരി പോലീസ് കസ്റ്റഡിയിലെടുത്തത്. ഒന്നാം പ്രതി ശ്രീരാജ്, മൂന്നാം പ്രതി ജിത്ത് മാർട്ടിൻ എന്നിവർ നേരത്തെ അറസ്റ്റിലായിരുന്നു. ഇതോടെ കേസിൽ ഉൾപ്പെട്ട നാല് പ്രതികളും പോലീസിന്റെ പിടിയിലായി. ഓൺലൈൻ വഴി സ്പാ മാനേജർ തസ്തികയിലേക്ക് പരസ്യം നൽകിയാണ് ഇവർ […]

Kozhikode

Oct 7, 2026, 8:54 am GMT+0000
‘കേരളം ആരോഗ്യരംഗത്ത് മികച്ചത്, എയിംസ് സ്ഥാപിക്കാൻ മുൻഗണനയില്ല’; ഹൈക്കോടതിയിൽ നിലപാടറിയിച്ച് കേന്ദ്രം

കൊച്ചി: കേരളത്തിൽ എയിംസ് സ്ഥാപിക്കാൻ മുൻഗണനയില്ലെന്ന് കേന്ദ്രസർക്കാർ ഹൈക്കോടതിയിൽ. ആദ്യം മറ്റ് സംസ്ഥാനങ്ങളിൽ എയിംസ് സ്ഥാപിക്കാനാണ് താത്പര്യമെന്നും കേരളം ആരോഗ്യരംഗത്ത് മികച്ചതെന്നും പിന്നോക്കം നിൽക്കുന്ന സംസ്ഥാനങ്ങളാണ് മുൻഗണനയെന്നും കേന്ദ്രം നിലപാടറിയിച്ചു. കേന്ദ്രസർക്കാർ നിലപാടിനെതിരെ ഹൈക്കോടതി രൂക്ഷ വിമർശനം ഉന്നയിച്ചു. ആരോഗ്യരംഗത്ത് മുന്നിൽ നിൽക്കുന്നത് കേരളത്തിന് അയോഗ്യതയാണോ എന്ന് കോടതി ചോദിച്ചു. ജനസാന്ദ്രത കൂടിയ സംസ്ഥാനമാണ് കേരളമെന്നും കോടതി ചൂണ്ടിക്കാട്ടി. കാസർഗോഡ് എംയിസ് ജനകീയ കൂട്ടായ്മ നൽകിയ ഹർജിയിലാണ് കേന്ദ്രസർക്കാർ ഈ നിലപാട് അറിയിച്ചിരിക്കുന്നത്. മുമ്പ് ഹർജി പരിഗണിച്ച […]

Kozhikode

Oct 7, 2026, 8:54 am GMT+0000
ചോമ്പാല കിഴക്കെ പുതിയ പറമ്പത്ത് വിജയൻ നിര്യാതനായി

ചോമ്പാല : കിഴക്കെ പുതിയ പറമ്പത്ത് വിജയൻ (67) (കേരള കോൺഗ്രസ് (ജേക്കബ്) അഴിയൂർ മണ്ഡലം സെക്രട്ടറി) നിര്യാതനായി. ഭാര്യ: ശ്യാമള.മകൾ: ശ്വേത.മരുമകൻ: അവിനാഷ് (നാദാപുരം റോഡ്).

Kozhikode

Oct 7, 2026, 8:15 am GMT+0000
തിക്കോടി ബസാറിലെ വെള്ളക്കെട്ട്: അടിയന്തര പരിഹാരം ആവശ്യപ്പെട്ട് വ്യാപാരി ഏകോപന സമിതി കളക്ടർക്ക് നിവേദനം നൽകി

തിക്കോടി: തിക്കോടി പഞ്ചായത്ത് ബസാറിൽ ഞായറാഴ്ച രാത്രി പെയ്ത ശക്തമായ മഴയിൽ വ്യാപാരസ്ഥാപനങ്ങളിലും പൊതുസ്ഥാപനങ്ങളിലും വെള്ളം കയറി നാശനഷ്ടം. ബസാറിലെ കടകൾക്ക് പുറമെ തിക്കോടി വില്ലേജ് ഓഫീസിലും സമീപത്തെ വീടുകളിലും വെള്ളക്കെട്ട് ഉണ്ടായി. ദേശീയപാതയിലെ വലിയ ഓവുചാലിലെ വെള്ളം പുറക്കാട് റോഡിലേക്കുള്ള വീതി കുറഞ്ഞ ചെറിയ ഓവുചാലിലേക്ക് തിരിച്ചുവിട്ടതാണ് പ്രദേശത്ത് വെള്ളക്കെട്ട് രൂക്ഷമാകാൻ കാരണമെന്ന് നാട്ടുകാർ ആരോപിച്ചു. വിഷയത്തിൽ അടിയന്തര പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി തിക്കോടി പഞ്ചായത്ത് ബസാർ യൂണിറ്റ് […]

Kozhikode

Oct 7, 2026, 8:10 am GMT+0000
തിരുവനന്തപുരത്ത് എംബിബിഎസ് വിദ്യാർത്ഥിയെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരം: തിരുവനന്തപുരം കല്ലമ്പലത്ത് എംബിബിഎസ് വിദ്യാർത്ഥിയെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കിളിമാനൂർ തട്ടത്തുമല സ്വദേശി ആഷിക്കാണ് മരിച്ചത്. കല്ലമ്പലം ദേശീയപാതയോട് ചേർന്നുള്ള സർവീസ് റോഡിലാണ് കാർ കണ്ടെത്തിയത്. ഇന്നലെ രാത്രി എട്ടരയോടെയായിരുന്നു സംഭവം. കാറിനുള്ളിൽ ആഷിക്കിനെ അനക്കമില്ലാത്ത നിലയിൽ കണ്ടെത്തിയതിനെത്തുടർന്ന് പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ആശുപത്രിയിൽ എത്തിക്കും മുൻപ് മരണം സംഭവിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. ആഷിക് ഇന്നലെ വീട്ടിൽ തിരിച്ചെത്താത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ആഷിക്കിന്റെ കാർ കണ്ടെത്തുന്നത്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിലൂടെ മാത്രമേ […]

Kozhikode

Oct 7, 2026, 7:00 am GMT+0000
വൈദ്യുതാഘാതമേറ്റ തെങ്ങ് കയറ്റ തൊഴിലാളിക്ക് രക്ഷകനായി;പയ്യോളി അയനിക്കാട് സ്വദേശി ശ്യാംജിത്തിന് ആദരം

പയ്യോളി: 11 കെ.വി. ലൈനിൽ തട്ടി വൈദ്യുതാഘാതമേറ്റ തെങ്ങ് കയറ്റ തൊഴിലാളിക്ക് അവസരോചിതമായി സി.പി.ആർ. (CPR) നൽകി ജീവൻ രക്ഷിച്ച പറാട്ടുകണ്ടി ശ്യാംജിത്തിന് ഒമ്പതാം ഡിവിഷൻ വികസന സമിതിയുടെ ആദരം. പയ്യോളി നഗരസഭാ ഒമ്പതാം ഡിവിഷൻ കൗൺസിലർ സാജിറ ലത്തീഫ് പൊന്നാട അണിയിച്ച് ആദരിച്ചു. ചടങ്ങിൽ കെ.ടി. വിനോദൻ, പ്രമോദ് കുറൂളി, എം. പ്രഭാകരൻ, നടേമ്മൽ ആനന്ദൻ, വിഷ്ണുരാജ് എളോടി, ലാൽജിത്ത്, പ്രകാശൻ കൂവിൽ, ഇ. വാസുദേവൻ, സനൂപ് കോമത്ത്, ആത്മജ, വിനോദൻ കെ.പി., കുഞ്ഞിക്കണ്ണൻ മനേക്കണ്ടി […]

Kozhikode

Oct 7, 2026, 6:59 am GMT+0000
തൃക്കോട്ടൂർ ശ്രീ പെരുമാൾപുരം മഹാശിവക്ഷേത്രത്തിൽ നവരാത്രി ആഘോഷം; ഒക്ടോബർ 11 മുതൽ 21 വരെ

തൃക്കോട്ടൂർ: തൃക്കോട്ടൂർ ശ്രീ പെരുമാൾപുരം മഹാശിവക്ഷേത്രത്തിലെ നവരാത്രി ആഘോഷങ്ങൾ ഒക്ടോബർ 11 മുതൽ 21 വരെ നടക്കും. മേൽശാന്തി നാരായണൻ നമ്പൂതിരിപ്പാട് ചടങ്ങുകൾക്ക് മുഖ്യകാർമികത്വം വഹിക്കും. നവരാത്രി മണ്ഡപത്തിൽ എല്ലാ ദിവസവും ദേവീ മാഹാത്മ്യ പാരായണം ഉണ്ടായിരിക്കും. ഒക്ടോബർ 11 ഞായറാഴ്ച വൈകിട്ട് 7 മണിക്ക് മേൽശാന്തി നാരായണൻ നമ്പൂതിരിപ്പാടിന്റെ സംഗീത കച്ചേരിയോടെ പരിപാടികൾ ആരംഭിക്കും. തുടർന്നുള്ള ദിവസങ്ങളിൽ ഭക്തിഗാനമേളകളും സാംസ്‌കാരിക സദസ്സുകളും നടക്കും. ഒക്ടോബർ 12 തിങ്കളാഴ്ച വൈകീട്ട് 7 മണിക്ക് പയ്യോളി ഹരേകൃഷ്ണ സത്സംഗത്തിന്റെ […]

Kozhikode

Oct 7, 2026, 6:40 am GMT+0000
സ്വച്ഛത ഹി സേവ 2026: പയ്യോളി പോലീസ് സ്റ്റേഷൻ പരിസരം ശുചീകരിച്ചു

പയ്യോളി: പയ്യോളി നഗരസഭയുടെ നേതൃത്വത്തിൽ ‘സ്വച്ഛത ഹി സേവ 2026’ – ‘കൈയ്യോട് കൈ’ ക്യാമ്പയിന്റെയും ‘നിർമ്മലം – പുതുയുഗ ശുചിത്വ കേരളം’ പദ്ധതിയുടെയും ഭാഗമായി പയ്യോളി പോലീസ് സ്റ്റേഷനും പരിസരവും ശുചീകരിച്ചു. നഗരസഭാ അധ്യക്ഷ എൻ. സാഹിറ ഉദ്ഘാടനം നിർവ്വഹിച്ചു. നഗരസഭാ ഉപാധ്യക്ഷൻ മുജേഷ് ശാസ്ത്രി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. മാലിന്യമുക്തവും ശുചിത്വമുള്ളതുമായ നഗരസഭ എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച ശുചീകരണ പ്രവർത്തനം ജനപങ്കാളിത്തത്തിന്റെയും കൂട്ടായ പ്രവർത്തനത്തിന്റെയും മാതൃകയായി. സ്ഥിരം സമിതി അധ്യക്ഷരായ കെ.ടി. സിന്ധു, സി.പി. […]

Kozhikode

Oct 7, 2026, 4:45 am GMT+0000