തൃശ്ശൂര്‍: കൊടുങ്ങല്ലൂരില്‍ സ്‌പെഷ്യല്‍ സ്‌കൂളിലെ അന്തേവാസി ശ്രീനാഥ് മരിച്ചത് ക്രൂര മര്‍ദ്ദനത്തിന് വിധേയമായെന്ന് പോസ്റ്റുമോര്‍ട്ടം. ക്രൂരമര്‍ദ്ദനത്തെ തുടര്‍ന്ന് ആന്തരിക അവയവങ്ങള്‍ പൂര്‍ണമായും തകര്‍ന്നിരുന്നു. ഓട്ടിസം ബാധിതനായ ശ്രീനാഥ് ഇടയ്ക്കിടെ അക്രമാസക്തനാവാറുണ്ടായിരുന്നെന്നും നിയന്ത്രിക്കുന്നതിനായി കെയര്‍ ടേക്കര്‍ മഹേഷ് വടി ഉപയോഗിച്ച് അടിക്കുന്നത് പതിവായിരുന്നുവെന്നുമാണ് സമീപവാസികള്‍ പറയുന്നത്. ഓട്ടിസം ബാധിതനായ ശ്രീനാഥിനെ ഒന്നാം തീയതി രാവിലെയാണ് സ്‌പെഷല്‍ സ്‌കൂളിന്റെ മുകളിലത്തെ നിലയില്‍ ബോധമറ്റ നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് കൊടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. വൈകാതെ മരണം സംഭവിച്ചു. ദേഹമാസകലം അടിയേറ്റ […]
Kozhikode
