പുതുവർഷത്തിൽ കെഎസ്ഇബിയുടെ ഇരുട്ടടി; ഇന്ധന സർചാർജ് പ്രഖ്യാപിച്ചു

തിരുവനന്തപുരം: പുതുവർഷത്തിലും ഉപഭോക്താക്കൾക്ക് ആശ്വാസം തരാതെ കെഎസ്ഇബി ഇന്ധന സർചാർജ് പ്രഖ്യാപിച്ച് ഉത്തരവിറക്കി. ജനുവരിയിൽ പ്രതിമാസ ബില്ലുകാർക്ക് യൂണിറ്റിന് എട്ട് പൈസയും ദ്വൈമാസ ബില്ലുകാർക്ക് യൂണിറ്റിന് ഏഴ് പൈസയും സർചാർജ് ഈടാക്കും. നവംബറിൽ 18.45 കോടിയുടെ അധിക ബാധ്യത ഉണ്ടായതായി കെഎസ്ഇബി വിശദീകരിച്ചു. ഇതാണ് ജനുവരി മാസത്തെ ബില്ലിൽ നിന്ന് ഈടാക്കുന്നത്. തദ്ദേശ തെരഞ്ഞെടുപ്പ് നടന്ന ഡിസംബറിൽ പ്രതിമാസ ബില്ലുകാർക്ക് യൂണിറ്റിന് 5 പൈസയും ദ്വൈമാസ ബില്ലുകാർക്ക് യൂണിറ്റിന് 8 പൈസയും ആയിരുന്നു ഇന്ധന സർചാർജ്.

Kozhikode

Jan 1, 2026, 5:33 pm GMT+0000
വെള്ള കാർഡുകാർക്ക് അരി കുറയും. നില, വെള്ള കാര്‍ഡുകള്‍ക്ക് ആട്ട പുനഃസ്ഥാപിച്ചു: സംസ്ഥാനത്ത് റേഷൻ വിതരണത്തില്‍ മാറ്റം

കോഴിക്കോട്: സംസ്ഥാനത്ത് റേഷൻ വതരണത്തിൽ മാറ്റം. പൊതു വിഭാഗത്തില്‍ ഉൾപ്പെട്ട നീല, വെള്ള റേഷൻ കാർഡ് ഉടമകള്‍ക്ക് ആശ്വാസമായി ആട്ട വിതരണം ഭക്ഷ്യവകുപ്പ് പുനഃസ്ഥാപിച്ചു. എന്നാൽ വെള്ള കാർഡുകാർക്കുള്ള അരി വിഹിതത്തിൽ കുറവ് വരുത്തിയിട്ടുണ്ട്. വെള്ള കാർഡുകാർക്ക് അനുവദിച്ചിരുന്ന അരി വിഹിതം 2 കിലോ ആയാണ് കുറച്ചത്. സ്റ്റോക്കിന്റെ ലഭ്യതക്കനുസരിച്ച്‌ 2 കിലോ വരെ ആട്ട കിലോയ്ക്ക് 17 രൂപയ്ക്കാണ് ഈ മാസം ലഭിക്കുക. ക്രിസ്മസ് പ്രമാണിച്ച്‌ ഡിസംബറില്‍ നീല, വെള്ള കാർഡുകള്‍ക്ക് നല്‍കിയ അധിക അരി വിഹിതം […]

Kozhikode

Jan 1, 2026, 5:13 pm GMT+0000
പുകവലിക്ക് വലിയ ‘വില’ കൊടുക്കേണ്ടി വരും, ഒരു സിഗരറ്റിന് 5 രൂപ വരെ കൂടിയേക്കും, പാൻ മസാലയും പൊള്ളും

ദില്ലി: പുകവലി പ്രേമികൾക്ക് കേന്ദ്രത്തിന്റെ ഇരുട്ടടി. പുതുവർഷത്തിൽ പുകയില ഉത്പന്നങ്ങൾക്ക് വിലകൂടും. ഫെബ്രുവരി 1 മുതൽ പുകയില ഉത്പന്നങ്ങൾക്ക് അധിക എക്സൈസ് തീരുവയും പാൻ മസാലയ്ക്ക് പുതിയ സെസും നിലവിൽ വരും. ഇത് സംബന്ധിച്ച വിജ്ഞാപനം പുറത്തിറക്കി കേന്ദ്ര സർക്കാർ. ജിഎസ്ടി നിരക്കിന് പുറമെയായിരിക്കും പുതിയ തീരുവയെന്നാണ് ബുധനാഴ്ച പുറത്തിറങ്ങിയ വിജ്ഞാപനം വിശദമാക്കുന്നത്. പുകയില ഉത്പന്നങ്ങൾക്ക് നിലവിൽ ഈടാക്കുന്ന കോംപെൻസേഷൻ സെസിന് പകരമാണ് പുതിയ തീരുവ. പാൻ മസാല, സിഗരറ്റ്, പുകയില, സമാന ഉത്പന്നങ്ങൾ എന്നിവയ്ക്ക് ഫെബ്രുവരി […]

Kozhikode

Jan 1, 2026, 5:08 pm GMT+0000
നഗരസഭ വാർഷിക പദ്ധതി; പയ്യോളിയിൽ എസ്.സി വിദ്യാർത്ഥികൾക്കുള്ള ലാപ്പ്ടോപ്പ് വിതരണം ചെയ്തു

  പയ്യോളി : നഗരസഭ വാർഷിക പദ്ധതിയുടെ ഭാഗമായി എസ്.സി വിദ്യാർത്ഥികൾക്കുള്ള ലാപ്പ്ടോപ്പ് വിതരണം ചെയ്തു. ലാപ്ടോപ്പിന് വാർഡ് സഭ വഴി അപേക്ഷിച്ചവരിൽ അർഹരായ മുഴുവൻ പേർക്കും ലാപ്ടോപ്പ് ലഭിക്കും.6,75,000/- രൂപ ചിലവഴിച്ച് 18 വിദ്യാർത്ഥികൾക്കാണ് ലാപ്പ്ടോപ്പ് നല്കുന്നത്. ലാപ്ടോപ്പ് വിതരണ ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൺ എൻ സാഹിറ നിർവ്വഹിച്ചു. വൈസ് ചെയർപേഴ്സൺ മുജേഷ് ശാസ്ത്രി അധ്യക്ഷത വഹിച്ച ചടങ്ങിൽ കൗൺസിലർമാരായ കെ.ടി സിന്ധു, പി.കുഞ്ഞാമു എന്നിവർ സംസാരിച്ചു. നഗരസഭ സെക്രട്ടറി വിജില എം സ്വാഗതവും നിർവ്വഹണ […]

Kozhikode

Jan 1, 2026, 4:54 pm GMT+0000
തൃക്കോട്ടൂർ ശ്രീ പെരുമാൾപുരം ശിവക്ഷേത്രത്തിലെ ‘ധനുമാസ തിരുവാതിര’ ആഘോഷം ജനുവരി 2, 3 തീയതികളിൽ

തിക്കോടി: തൃക്കോട്ടൂർ ശ്രീ പെരുമാൾപുരം ശിവക്ഷേത്രത്തിലെ ‘ധനുമാസ തിരുവാതിര’ ആഘോഷം ജനുവരി 2, 3 വെള്ളി, ശനി ദിവസങ്ങളിൽ നടക്കും.  തിരുവാതിരനാളിൽ ക്ഷേത്രത്തിൽ നടക്കുന്ന ചടങ്ങുകൾക്ക് മേൽശാന്തി നാരായണൻ നമ്പൂതിരപ്പാട് മുഖ്യകാർമ്മികത്വം വഹിക്കും. ജനുവരി 2 ന് വൈകിട്ട് ക്ഷേത്രം സേവിക സമിതിയുടെ ആഭിമുഖ്യത്തിൽ തിരുവാതിരക്കളി ഉണ്ടാകും. ജനുവരി 3 ശനിയാഴ്ച രാവിലെ ഗണപതിഹോമം, രാവിലെ മുതൽ താമര അർച്ചന വഴിപാട് ഉണ്ടാകും. വൈകിട്ട് 6 മണിയ്ക്ക് ദീപാരാധന നിറമാല, 6.30 ന് ക്ഷേത്ര വിദ്യാപീഠത്തിൽ നിന്ന് […]

Kozhikode

Jan 1, 2026, 4:44 pm GMT+0000
സഹകരണ വാരാഘോഷം; പയ്യോളിയിൽ സെമിനാർ

പയ്യോളി : എഴുപത്തി രണ്ടാമത് അഖിലേന്ത്യ സഹകരണ വാരാഘോഷത്തിന്റ ഭാഗമായി താലൂക്ക് തല സെമിനാർ നടത്തി. പയ്യോളി അരങ്ങിൽ ശ്രീധരൻ ഓഡിറ്റോറിയത്തിൽ  നടന്ന സെമിനാർ സർക്കിൾ സഹകരണ യൂണിയൻ അംഗം കെ. രാജീവൻ ഉദ്ഘാടനം ചെയ്തു. പയ്യോളി സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ്‌ എം. വി. കൃഷ്ണൻ അധ്യക്ഷം വഹിച്ചു. സഹകരണ സംഘം ഇൻസ്‌പെക്ടർ സുരേഷ്ബാബു മണിയലത്തു വിഷയം അവതരിപ്പിച്ചു. എം. കെ. പ്രേമൻ, സബിത. കെ. പി, യൂണിറ്റ് ഇൻസ്‌പെക്ടർ മനോജ്‌കുമാർ, പി. വി നിധീഷ്, […]

Kozhikode

Jan 1, 2026, 4:35 pm GMT+0000
ദൃശ്യ കൊലക്കേസ്; കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് ചാടിപ്പോയ പ്രതിക്കായി തെരച്ചിൽ ഊർജിതം

കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്നും ചാടിപ്പോയ കൊലപാതക കേസ് പ്രതിക്കായി തെരച്ചിൽ ഊർജിതമാക്കി പൊലീസ്. രാത്രിയും പുലർച്ചെയുമായി കോഴിക്കോട് നഗരത്തിൽ മെഡിക്കൽ കോളേജ് പൊലീസിന്റെ നേതൃത്വത്തിൽ വ്യാപക പരിശോധന നടത്തി. ഇയാളെ കണ്ടെത്താൻ പൊലീസ് ലുക്ക് ഔട്ട് നോട്ടീസും പുറപ്പെടുവിച്ചിട്ടുണ്ട്. പെരിന്തൽമണ്ണ ദൃശ്യ കൊലപാതക കേസ് പ്രതിയായ മലപ്പുറം മഞ്ചേരി സ്വദേശി വിനീഷ് വിനോദ് തിങ്കളാഴ്ച രാത്രി 11 മണിയോടെയാണ് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് ചാടിപ്പോയത്. സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ കേന്ദ്രീകരിച്ച് ഇയാള്‍ക്കായി അന്വേഷണം […]

Kozhikode

Jan 1, 2026, 4:21 pm GMT+0000
വയനാട് ടൗൺഷിപ്പ്: ഒന്നാം ഘട്ടം ഫെബ്രുവരിയിൽ പൂർത്തിയാക്കി വീടുകൾ കൈമാറും: മുഖ്യമന്ത്രി

മുണ്ടക്കൈ:ചൂരൽമല ടൗൺഷിപ്പിന്റെ ഒന്നാം ഘട്ടം ഫെബ്രുവരിയിൽ പൂർത്തിയാക്കി വീടുകൾ കൈമാറുകയാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സമഗ്ര പുനരധിവാസമാണ് ടൗൺഷിപ്പിലൂടെ സർക്കാർ ലക്ഷ്യമിടുന്നതെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ അറിയിച്ചു. വയനാട്ടിലെ ജനതയെ ചേര്‍ത്തുപിടിച്ച് അവര്‍ക്ക് ഏറ്റവും നല്ലനിലയില്‍ വാസസ്ഥലങ്ങള്‍ ഒരുക്കാന്‍ കഴിയുന്നതിന്‍റെ ചാരിതാര്‍ഥ്യത്തിലാണ് ഇന്ന് ഓരോ മലയാളിയുമെന്ന് അദ്ദേഹം പറഞ്ഞു. ദുരന്തബാധിതരെ പുനരധിവസിപ്പിക്കുന്നതിന് കല്‍പ്പറ്റ ബൈപ്പാസിന് സമീപം ഏറ്റെടുത്ത എല്‍സ്റ്റണ്‍ എസ്റ്റേറ്റ് ഭൂമിയില്‍ ടൗണ്‍ഷിപ്പ് നിര്‍മ്മാണം ദ്രുതഗതിയില്‍ പുരോഗമിക്കുകയാണ്. 410 വീടുകളും അനുബന്ധ സൗകര്യങ്ങളും ഉള്‍ക്കൊള്ളുന്നതാണ് ടൗണ്‍ഷിപ്പ്. […]

Kozhikode

Jan 1, 2026, 4:04 pm GMT+0000
രാജ്യത്തിന് കേന്ദ്രത്തിന്റെ പുതുവത്സര സമ്മാനം, ഇന്ത്യയിൽ ബുള്ളറ്റ് ട്രെയിനുകൾ 2027 മുതൽ ഓടിത്തുടങ്ങും

രാജ്യത്ത് ബുള്ളറ്റ് ട്രെയിനുകൾ അടുത്ത വർഷം മുതൽ. 2027 ലെ സ്വാതന്ത്ര്യ ദിനത്തിൽ ബുള്ളറ്റ് ട്രെയിൻ ആരംഭിക്കുമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. ഗതാഗത അടിസ്ഥാന സൗകര്യങ്ങളിൽ ഇന്ത്യ ഒരു ചരിത്ര നാഴികക്കല്ലിന് സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. മുംബൈയ്ക്കും അഹമ്മദാബാദിനും ഇടയിൽ 508 കിലോമീറ്റർ ദൈർഘ്യമുള്ള ഈ പദ്ധതി, ഇന്റർ-സിറ്റി യാത്രയിൽ വിപ്ലവം സൃഷ്ടിക്കുമെന്നും യാത്രാ സമയം ഗണ്യമായി കുറയ്ക്കുമെന്നും ഇന്ത്യയിൽ ലോകോത്തര ഹൈ സ്പീഡ് റെയിൽ മാനദണ്ഡങ്ങൾ അവതരിപ്പിക്കുമെന്നും […]

Kozhikode

Jan 1, 2026, 3:45 pm GMT+0000
ജനപ്രിയ വേദന സംഹാരി നിരോധിച്ച് കേന്ദ്രം

മുംബൈ: രാജ്യത്തെ ജനപ്രിയ വേദന സംഹാരി നിരോധിച്ച് കേന്ദ്ര സർക്കാർ. 100 മില്ലി ഗ്രാമിന് മുകളിലുള്ള നിമെസുലൈഡ് ടാബ്‍ലറ്റുകളും സിറപ്പുകളുമാണ് നിരോധിച്ചത്. ആരോഗ്യ, കുടും​ബ ക്ഷേമ മന്ത്രാലയമാണ് നിരോധനം സംബന്ധിച്ച വിജ്ഞാപനം പുറത്തിറക്കിയത്. ഈ വർഷം നവംബർ വരെയുള്ള കണക്ക് പ്രകാരം 489 കോടി രൂപയുടെ നിമെസുലൈഡ് വേദന സംഹാരികളാണ് വി​റ്റുപോയതെന്ന് ​ഫാർമറാക്ക് അറിയിച്ചു. മാത്രമല്ല, വിൽപനയിൽ 8.4 ശതമാനം കോംപൗണ്ടഡ് ആന്യുവൽ ഗ്രോത് റേറ്റ് അതായത് ശരാശരി വാർഷിക വളർച്ചയും രേഖപ്പെടുത്തിയിരുന്നു. സൺ ഫാർമ, ഡോ. […]

Kozhikode

Jan 1, 2026, 3:27 pm GMT+0000