മൂടാടിയിൽ എം എസ്എഫ് ‘ചിറക്’ പ്രവർത്തന ക്യാമ്പ്

  നന്തി ബസാർ : മൂടാടി പഞ്ചായത്ത് എം എസ് എഫ് കമ്മിറ്റി പുളിമുക്ക്ഖാഇദെമില്ലത്ത് ഓഡിറ്റോറിയത്തിൽ  ‘ചിറക്’ എന്ന പേരിൽ പ്രവർത്തന ക്യാമ്പ് സംഘടിപ്പിച്ചു. പഞ്ചായത്ത്ലീഗ് പ്രസിഡണ്ട് സി.കെ. അബുബക്കർ ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് സിനാൻ ഇല്ലത്ത് അധ്യക്ഷനായി. ഫസീഹ് റഫ മുഖ്യപഭാഷണം നടത്തി. വർദ്അബ്ദുറഹ്മാൻ, മുസ്തഫഅമാന, സജ്നപിരിശത്തിൽ, പി.കെ.മുഹമ്മദലി, ടി.കെ.നാസർ, റഫ്ഷാദ്പ്രസംഗിച്ചു. വസീം സ്വാഗതവും ഫാത്തിമ ഷാഫിയ നന്ദിയും പറഞ്ഞു.

Kozhikode

Sep 6, 2025, 5:25 am GMT+0000
മൂടാടി മുസ്ലിം ലീഗ് ഡോക്ടർമാരെ ആദരിച്ചു

നന്തിബസാർ: നാടിൻ്റെ അഭിമാനമായി മാറിയ ഡോക്ടർമാരെ മൂടാടി മുസ്ലിം ലീഗ് ആദരിച്ചു. ഡോക്ടർമാരായ നാരങ്ങോളിക്കുളത്തെ കുരിക്കളവിട ഹമീദിന്റെ മകൾ ഡോ: ഹനാൻ ഹമീദിനേയും, കടലൂരിലെ മൊയ്തീൻ കോയയുടെ മകൾ ഡോക്ടർ മുബഷിറയദയേയും, പുളിമുക്കിലെ ഓടോത്താഴ മുസ്തഫയുടെ മകൾ ഡോക്ടർ ഷാനിദ വഫ മുസ്തഫ യേയും മൂടാടി പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി മോമെന്റോ നൽകി ആദരിച്ചു.

Kozhikode

Sep 6, 2025, 5:13 am GMT+0000
അമീബിക് മസ്തിഷ്കജ്വരം ; കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന രോഗി മരിച്ചു

കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരണം. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന വയനാട് സുല്‍ത്താന്‍ ബത്തേരി സ്വദേശി രതീഷാണ് മരിച്ചത്.

Kozhikode

Sep 6, 2025, 4:45 am GMT+0000
മൂടാടിയിലെ മലോൽ താഴെ റോഡ് ഉദ്ഘാടനം

മൂടാടി: മൂടാടി ഗ്രാമപഞ്ചായത്തിലെ 15 -ാം വാർഡ് മലോൽ താഴെ റോഡ്  മൂടാടി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ്  സി കെ ശ്രീകുമാർ ഉദ്ഘാടനം നിർവ്വഹിച്ചു. വൈസ് പ്രസിഡൻ്റ് ഷീജ പട്ടേരി അദ്ധ്യക്ഷത വഹിച്ചു. ആശംസകൾ അർപ്പിച്ച് സ്ഥിരം സമിതി ചെയർമാൻ ടി കെ ഭാസ്ക്കരൻ,  4–ാം വാർഡ് മെമ്പർ വി.കെ.രവിന്ദ്രൻ, വികസന കമ്മറ്റി അംഗങ്ങൾ വേലയുധൻ , സജീവൻ , എന്നിവർ സംസാരിച്ചു. വികസന കമ്മറ്റി ചെയർമാൻ കെ കുഞ്ഞികൃഷ്ണൻ നായർ സ്വാഗതം പറഞ്ഞു. ഗംഗാധരൻമലോലത്ത് നന്ദി […]

Kozhikode

Sep 6, 2025, 4:11 am GMT+0000
ദേശീയ അധ്യാപക ദിനത്തിൽ സീനിയർ ചേമ്പർ ഇന്റർനാഷണൽ കൊയിലാണ്ടിയിൽ അധ്യാപക ദമ്പതികളെ ആദരിച്ചു

കൊയിലാണ്ടി: കൊയിലാണ്ടിയുടെ സാമൂഹിക സാംസ്കാരിക മേഖലകളിൽ തനതായ വ്യക്തിമുദ്ര പതിപ്പിച്ച അധ്യാപക ദമ്പതികളായ സുകുമാരൻ മാസ്റ്ററെയും രാധ ടീച്ചറെയും സീനിയർ ചേമ്പർ ഇന്റർനാഷണൽ കൊയിലാണ്ടി ലിജിയന്റെ നേതൃത്വത്തിൽ ആദരിച്ചു. പി ടി ഉഷ ഉൾപ്പെടെ ആഗോളതലത്തിൽ ശ്രദ്ധേയരായ അനവധി വിദ്യാർത്ഥി സമ്പത്തിന് ഉടമകളാണ് ഈ അധ്യാപക ദമ്പതികൾ. അധ്യാപക ജീവിതത്തിൽ നിന്ന് വിരമിച്ച ശേഷവും സാമൂഹിക സാംസ്കാരിക മേഖലകളിൽ നിരന്തരമായ ഇടപെടലുകൾ നടത്തുന്നതിലൂടെ ശ്രദ്ധേയരായി മാറുവാനും സുകുമാരൻ മാസ്റ്റർ രാധ ടീച്ചർ ദമ്പതികൾക്ക് സാധിച്ചിട്ടുണ്ട് എന്ന് സീനിയർ […]

Kozhikode

Sep 6, 2025, 3:36 am GMT+0000
സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴ, ശക്തമായ കാറ്റിനും സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട  മഴയ്ക്ക് സാധ്യത. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടത്തരം മഴയ്ക്കും, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ ഒറ്റപ്പെട്ട നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്നു മുതല്‍ ചൊവ്വാഴ്ച വരെ: തെക്കു പടിഞ്ഞാറന്‍ പടിഞ്ഞാറന്‍ അറബിക്കടല്‍, അതിനോട് ചേര്‍ന്ന മധ്യ പടിഞ്ഞാറന്‍ അറബിക്കടല്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 65 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിന് സാധ്യത. […]

Kozhikode

Sep 6, 2025, 2:42 am GMT+0000
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ സെപ്റ്റംബർ 06 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും…

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ സെപ്റ്റംബർ 06 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും…   1. ഗൈനക്കോളജി വിഭാഗം ഡോ:ശ്രീക്ഷ്മി. കെ 3:30 PM to 4:30 PM   2. ഇ. എൻ. ടി വിഭാഗം ഡോ : ഫെബിൻ ജെയിംസ് 4:30 PM to 5:30 PM   3. എല്ലുരോഗ വിഭാഗം ഡോ : റിജു. കെ. പി 10:30 AM to 12:30 PM   ഡോ: ഇർഫാൻ 04:00 PM […]

Kozhikode

Sep 5, 2025, 1:05 pm GMT+0000
വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പയ്യോളി സ്വദേശിയായ വിദ്യാർഥി മരിച്ചു

  പയ്യോളി : ഇന്നലെ കോരപ്പുഴ പാലത്തിൽ വാഹനാപകടത്തിൽ പരിക്കേറ്റ പയ്യോളി സ്വദേശിയായ വിദ്യാർഥി മരിച്ചു . എം.സി സമീറിന്റെ മകൻ മുസമ്മിൽ ( 21 ) ആണ് മരിച്ചത്. മേപ്പയൂർ സലഫി കോളേജിലെ ഡിഗ്രി വിദ്യാർത്ഥിയാണ്. അപകടത്തിൽ പരിക്കുപറ്റിയ ജേഷ്ഠൻ റിസ്വാൻ അപകടനില തരണം ചെയ്തു. കോഴിക്കോട് മേയ്ത്ര ഹോസ്പിറ്റലിൽ ചികിത്സയിലാണ്.   മാതാവ് : സമീറ ( വിമൻസ് ജസ്റ്റിസ് മൂവ്മെൻ്റ് കൊയിലാണ്ടി മണ്ഡലം കൺവീനർ ) സഹോദരി : നജ് വ ഫാത്തിമ പയ്യോളി […]

Kozhikode

Sep 5, 2025, 6:38 am GMT+0000
എല്ലാ വായനക്കാർക്കും പയ്യോളി ഓൺലൈനിന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ

ഐശ്വര്യത്തിന്റെയും സമ്പൽസമൃദ്ധിയുടെയും പൊന്നോണം വരവായി, എല്ലാ വായനക്കാർക്കും പയ്യോളി ഓൺലൈനിന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ, എല്ലാവർക്കും സന്തോഷം നിറഞ്ഞ ഒരു വർഷം ആശംസിക്കുന്നു.

Kozhikode

Sep 5, 2025, 5:24 am GMT+0000
അകലാപ്പുഴയിലെ കൂട് മത്സ്യകൃഷിയിൽ വൻ നേട്ടവുമായി കർഷകർ

മൂടാടി: മൂടാടി ഗ്രാമപഞ്ചായത്തിൻ്റെയും ഫിഷറീസ് ഡിപ്പാർട്ട്മെൻ്റിൻ്റെയും സഹകരണത്തോടെ മുചുകുന്നിലെ അകലാപുഴയുടെ തീരത്ത് നടത്തുന്ന കൂട് കൃഷി യിൽ മികച്ച വിളവാണ് ഈ വർഷം ലഭിച്ചത്. കേളോത്ത് മീത്തൽ സത്യൻ, കുമുള്ള കണ്ടി കുഞ്ഞിരാമൻ, സുഷലാൽ എന്നിവരും അകലാ ഫിഷ് ഫാമിലുമാണ് മത്സ്യകൃഷി നടത്തിവരുന്നത്. ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് സി. കെ .ശ്രീകുമാർ മത്സ്യവിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. 2024 ഒക്ടോബറിൽ ആണ് കാളാഞ്ചി, ചിത്ര ലാട എന്നി വിഭാഗത്തിലെ മത്സ്യകുഞ്ഞുങ്ങളെ നിക്ഷേപിച്ചത്. ഓണ വിപണി കണക്കാക്കിയാണ് പൂർണ വളർച്ചയെത്തിയ […]

Kozhikode

Sep 4, 2025, 5:57 pm GMT+0000