കോഴിക്കോട്: തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രസിദ്ധീകരിച്ച അന്തിമ വോട്ടര്‍പട്ടികയില്‍ ജില്ലയിലുള്ളത് 26.8 ലക്ഷം വോട്ടര്‍മാര്‍. 12,66,374 പുരുഷന്‍മാരും 14,16,275 സ്ത്രീകളും 32 ട്രാന്‍സ്ജെന്‍ഡേഴ്സും ഉള്‍പ്പെടെ 26,82,681 വോട്ടര്‍മാരാണുള്ളത്. ഇതിനു പുറമെ, പ്രവാസി വോട്ടര്‍പട്ടികയില്‍ ജില്ലയില്‍ 1490 വോട്ടര്‍മാരുമുണ്ട്. ജില്ലയിൽ കരട് വോട്ടർ പട്ടികയിൽ 11,77,753 പുരുഷന്മാരും 13,02,256 സ്ത്രീകളും 23 ട്രാന്‍സ്ജെന്‍ഡേഴ്സും അടക്കം 24,80,032 വോട്ടർമാരാണുണ്ടായിരുന്നത്. 88,621 പുരുഷന്മാരും 1,14,019 സ്ത്രീകളും ഒമ്പത് ട്രാന്‍സ്ജെന്‍ഡേഴ്സും അടക്കം 2,02,649 വോട്ടർമാരുടെ വർധനയാണ് അന്തിമ പട്ടികയിൽ ഉള്ളത്. സംസ്ഥാനത്ത് ആകെ […]
Kozhikode
