കീഴരിയൂര്‍ പുതിയോട്ടില്‍ മീത്തല്‍ ആനന്ദ് ദേവ് അന്തരിച്ചു

കീഴരിയൂര്‍: പുതിയോട്ടില്‍ മീത്തല്‍ ആനന്ദ് ദേവ് ( 22 ) അന്തരിച്ചു. പിതാവ്:കുമാരന്‍. മാതാവ്:ജാനകി.സഹോദരന്‍: ശ്രീജിത്ത്.

Kozhikode

Sep 6, 2025, 12:48 pm GMT+0000
പള്ളിക്കര നെയിറ്റ്യാത്ത് കണാരൻ  അന്തരിച്ചു

തിക്കോടി : പള്ളിക്കര നെയിറ്റ്യാത്ത് കണാരൻ ( 76 ) അന്തരിച്ചു.  ഭാര്യ : കമല. മക്കൾ : ശ്രീധരൻ , ചന്ദ്രൻ, വിനോദൻ, അനീഷ്  മരുമക്കൾ: ഗിരിജ (മുതുവന), റീജ ( പുതുപ്പണം), പ്രസീത (കീഴരിരൂർ ), റിൻജു (അയനിക്കാട്). സഹോദരങ്ങൾ: പരേതനായകേളപ്പൻ,ബാലകൃഷ്ണൻ പിതാവ് : പരേതനായ ചാത്തു മാതാവ് : പരേതയായ ചോയിച്ചി

Kozhikode

Sep 6, 2025, 12:44 pm GMT+0000
80,000 തൊടാൻ സ്വർണവില; 48 മണിക്കൂറിനിടെ ഉയർന്നത് 1,200 രൂപ; സർവകാല റെക്കോർഡ്

കൊച്ചി: സംസ്ഥാനത്ത് വീണ്ടും റെക്കോര്‍ഡ് ഭേദിച്ച് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്. ഇന്ന് പവന് 640 രൂപ വര്‍ധിച്ചതോടെ വില 80,000 തൊടുമെന്ന സൂചനയാണുള്ളത്.ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 79,560 രൂപയാണ്. ഗ്രാമിന് 80 രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാം സ്വര്‍ണത്തിന്റ ഇന്നത്തെ വില 9945 രൂപയാണ്. കഴിഞ്ഞ മാസം എട്ടിന് 75,760 രൂപയായിരുന്നു സ്വര്‍ണവില. പിന്നീട് 20-ാം തീയതി വരെയുള്ള കാലയളവില്‍ 2300 രൂപ താഴ്ന്ന ശേഷം തുടര്‍ന്നുള്ള ദിവസങ്ങളില്‍ സ്വര്‍ണവില തിരിച്ചുകയറുന്നതാണ് ദൃശ്യമായത്. ഈ […]

Kozhikode

Sep 6, 2025, 12:30 pm GMT+0000
ഏതെടുത്താലും 99, ജനം ഇരച്ചുകയറി, നാദാപുരത്ത് കടയുടെ ഗ്ലാസ് തകര്‍ന്ന് അപകടം, 3 പേരുടെ നിലഗുരുതരം

നാദാപുരം : നാദാപുരത്ത് തിക്കിലും തിരക്കിലും വസ്ത്ര ശാലയുടെ ഗ്ലാസ് തകർന്ന് വീണ് അപകടം.ഏതെടുത്താലും 99 രൂപ എന്ന ഓഫര്‍ വച്ചതോടെ കടയിലേക്ക് വന്‍ജനക്കൂട്ടം ഇടിച്ച് കയറിയപ്പോള്‍ ഗ്ലാസ് തകരുകയായിരുന്നു. നാദാപുരം കസ്തൂരിക്കുളത്തിന് സമീപം വടകര സ്വദേശികളുടെ ബ്ലാക്ക് എന്ന കടയിലാണ് സംഭവം നടന്നത്. 10ലധികം പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇതിൽ മൂന്ന് പേരുടെ പരിക്ക് ഗുരുതരമാണ്. ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിച്ചു. മറ്റുള്ളവരെ നാദാപുരത്ത് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Kozhikode

Sep 6, 2025, 12:24 pm GMT+0000
കണ്ണൂർ ആർ.ടി ഓഫീസിലെ സീനിയർ ഉദ്യോഗസ്ഥൻ, എല്ലാം നടത്തിക്കൊടുക്കും, പക്ഷേ പണം വേണം, എല്ലാം ഏജന്‍റ് വഴി; കൈക്കൂലിയുമായി പിടിയിൽ

കണ്ണൂർ: വിജിലൻസിന്റെ മിന്നൽ പരിശോധനയിൽ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥന്റെ കാറിൽ നിന്നും കൈക്കൂലി പണം പിടിച്ചു. കണ്ണൂർ ആർ.ടി ഓഫീസിലെ സീനിയർ സൂപ്രണ്ടാണ് കൈക്കൂലി പണവുമായി പിടിയിലായത്. ഇയാൾ ആർ.ടി ഓഫീസുമായി ബന്ധപ്പെട്ട് നടക്കുന്ന രജിസ്ട്രേഷൻ, റി-രജിസ്ട്രേഷൻ, ഹൈപ്പോത്തിക്കേഷൻ ക്യാൻസലേഷൻ, പെർമിറ്റ് തുടങ്ങിയ ആവശ്യങ്ങൾക്കായി വരുന്ന അപേക്ഷകരിൽ നിന്നും ഏജന്റ് വഴി കൈക്കൂലി കൈപ്പറ്റുന്നതായി വിജിലൻസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. കഴിഞ്ഞ ദിവസം ഉദ്യോഗസ്ഥൻ ഡ്യൂട്ടി കഴിഞ്ഞ് ആർ.ടി ഓഫീസിൽ നിന്നും പോകുമ്പോൾ ഇടനിലക്കാരനായി പ്രവർത്തിക്കുന്ന […]

Kozhikode

Sep 6, 2025, 12:21 pm GMT+0000
വിൻഫാസ്റ്റ് അരങ്ങേറ്റം കുറിച്ചു: എത്തുന്നത് 16 ലക്ഷം രൂപയ്ക്ക് 480 കിലോമീറ്റർ റേഞ്ചുള്ള ഇവി മോഡലുമായി

വിയറ്റ്നാം വാഹനനിർമാതാക്കളായ വിൻഫാസ്റ്റ് ഇന്ത്യയിലേക്ക് എത്തുന്നു. രണ്ട് മോഡലുകളുമായാണ് ഇന്ത്യൻ വിപണിയിലേക്ക് കമ്പനി ചുവടുവെയ്ക്കുന്നത്. VF6, VF7 എന്നീ രണ്ട് മോഡലുകളാണ് കമ്പനി ഇലക്ട്രിക് മിഡ്സൈസ് എസ്‌യുവി സെഗ്മെൻ്റിലേക്ക് അവതരിപ്പിച്ചിരിക്കുന്നത്. VF6 എർത്ത് എന്ന മോഡലിൻ്റെ വില വരുന്നത് 16 ലക്ഷം രൂപയാണ്. എർത്ത്,വിൻഡ്,വിൻഡ് ഇൻഫിനിറ്റി എന്നിങ്ങനെ മൂന്ന് മോഡലുകളാണ് VF6നുള്ളത്. 16 ലക്ഷം രൂപ മുതൽ18.29 ലക്ഷം രൂപ വരെയാണ് ഇവയുടെ എക്സ് ഷോറൂം വില വരുന്നത്.VF7-ൻ്റെ വിലകൾ ആരംഭിക്കുന്നത് 20.89 ലക്ഷം രൂപ മുതലാണ്. […]

Kozhikode

Sep 6, 2025, 12:16 pm GMT+0000
കുന്നംകുളം കസ്റ്റഡി മര്‍ദനം: നാല് പൊലീസുകാരെ പിരിച്ചുവിടാമെന്ന് നിയമോപദേശം

തൃശൂര്‍: തൃശൂര്‍ കുന്നംകുളം സ്റ്റേഷനില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവിനെ മര്‍ദ്ദിച്ച പൊലീസുകാരെ പിരിച്ചുവിടാമെന്ന് നിയമോപദേശം. പൊലീസുകാർക്കെതിരെ നടപടിയെടുക്കാമെന്ന തൃശൂർ റേഞ്ച് DIG ആർ ഹരിശങ്കറിന്റെ ശിപാർശയിന്മേലാണ് പൊലീസിന് നിയമോപദേശം. കേസ് കോടതിയിലാണെന്നത് നടപടിക്ക് തടസമല്ല. നാല് പൊലീസുകാര്‍ക്കും അടുത്ത ആഴ്ച കാരണം കാണിക്കല്‍ നോട്ടീസ് നല്‍കും. ഇന്ന് ഉച്ചയോടെയാണ് ഈ നിയമോപദേശം ലഭിച്ചത് എന്നാണ് വിവരം. 2023ല്‍ എടുത്ത നടപടി പുനഃപരിശോധിക്കാം. നടപടിക്ക് ഉത്തരമേഖല ഐ.ജിയെ ചുമതലപ്പെടുത്തി. കസ്റ്റഡി മര്‍ദനത്തില്‍ പ്രതിപ്പട്ടികയിലുള്ള 4 പൊലീസ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് […]

Kozhikode

Sep 6, 2025, 12:13 pm GMT+0000
മുല്ലപ്പൂ കൈവശം വെച്ചതിന് നവ്യാ നായർക്ക് എയർപോർട്ടിൽ ഒന്നേകാൽ ലക്ഷം രൂപ ഫൈൻ

മുല്ലപ്പൂ കൈവശം വെച്ചതിന് നവ്യ നായർക്ക് ഫൈനടിച്ച് എയർപോർട്ട് അധികൃതർ. മെൽബൺ എയർപോർട്ടിൽ വച്ചായിരുന്നു ഫൈൻ അടിച്ചത്. ഒന്നേകാൽ ലക്ഷത്തോളം രൂപ പിഴ അടച്ചതിന് ശേഷമായിരുന്നു എയർപോർട്ടിൽ നിന്ന് പുറത്തിറങ്ങാൻ കഴി‍ഞ്ഞത്. തിരുവോണ ദിനത്തിലായിരുന്നു നവ്യയ്ക്ക് ഈ അവസ്ഥ നേരിടേണ്ടി വന്നത്.  മലയാളി അസോസിയേഷൻ ഓഫ് വിക്ടോറിയയുടെ ഓണാഘോഷ പരിപാടികളിൽ പങ്കെടുക്കാൻ ഇന്നലെ മെൽബൺ എയർപോർട്ടിൽ വിമാനം ഇറങ്ങിയ നവ്യനായരുടെ കൈവശം 15 സെന്റീമീറ്റർ നീളമുള്ള മുല്ലപ്പൂവാണ് ഉണ്ടായിരുന്നത്. ഇത് കൈവശം വെച്ചതിന് മെൽബൺ എയർപോർട്ട് അധികൃതർ […]

Kozhikode

Sep 6, 2025, 12:08 pm GMT+0000
മദ്യപിച്ച് കാറില്‍ അഭ്യാസപ്രകടനം നടത്തി യുവാവ്; കൊല്ലത്ത് തെരുവോര കച്ചവടക്കാരന് ദാരുണാന്ത്യം

കൊല്ലം: മദ്യപിച്ച് കാറോടിച്ച് യുവാവ് നടത്തിയ അഭ്യാസ പ്രകടനത്തില്‍ തെരുവോര കച്ചവടക്കാരന് ദാരുണാന്ത്യം. കൊല്ലം കരുനാഗപ്പള്ളി അരമത്തുമഠത്ത് കഴിഞ്ഞ ദിവസം രാത്രിയോടെയാണ് സംഭവം. ഇയാള്‍ ഇതിനിടെ ഒരു സ്‌കൂട്ടര്‍ യാത്രക്കാരനെ ഇടിച്ച് തെറിപ്പിക്കുകയും ചെയ്തിരുന്നു. തെരുവില്‍ കച്ചവടം നടത്തി വന്ന കരുനാഗപ്പള്ളി തൊടിയൂര്‍ സ്വദേശി വടക്ക് ഷഫീഖ് മന്‍സില്‍ സുബൈര്‍ കുട്ടി (72) ആണ് മരിച്ചത്. അപകട ശേഷം നിര്‍ത്താതെ പോയ കാര്‍ നാട്ടുകാര്‍ തടഞ്ഞ് പ്രതിയെ പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.

Kozhikode

Sep 6, 2025, 12:01 pm GMT+0000
6ജി എത്തുന്നു: 100Gbps സ്പീഡ്, 5ജിയേക്കാള്‍ പത്തുമടങ്ങ് വേഗം

5ജിയേക്കാള്‍ പത്തുമടങ്ങ് വേഗമുള്ള 6ജി ചിപ്പ് എത്തുന്നു. സെക്കൻഡിൽ 100 ​​ജിഗാബൈറ്റ് വേഗത കൈവരിക്കാൻ സാധിക്കുന്ന പ്രോട്ടോടൈപ്പ് 6ജി ചിപ്പാണ് പുറത്തെത്തിയത്. 5ജിയുടെ പരമാവധി വേഗതയേക്കാള്‍ പത്തുമടങ്ങ് വേഗത കൈവരിക്കാൻ 6ജിക്ക് സാധിക്കും ഇന്ന് ഉപഭോക്താക്കള്‍ അനുഭവിക്കുന്ന സ്പീഡിന്റെ അഞ്ഞൂറിരട്ടി വരും 6ജിയുടെ വേഗത. പീക്കിംഗ് യൂണിവേഴ്സിറ്റി, സിറ്റി യൂണിവേഴ്സിറ്റി ഓഫ് ഹോങ്കോങ്ങ്, യൂണിവേഴ്സിറ്റി ഓഫ് കാലിഫോർണിയ, സാന്താ ബാർബറ എന്നിവിടങ്ങളിലെ ഗവേഷകര്‍ ചേര്‍ന്നാണ് പയനിയറിംഗ് ചിപ്പ് വികസിപ്പിച്ചിരിക്കുന്നത്. ചിപ്പിന്റെ വിശദാംശങ്ങള്‍ നേച്ചര്‍ ജേണലില്‍ പ്രതിപാദിച്ചിരിക്കുന്നു. 11 […]

Kozhikode

Sep 6, 2025, 11:57 am GMT+0000