പയ്യോളി : കോൺഗ്രസിൽ ഏതെല്ലാം അവസരത്തിൽ ആശയപരമായ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായിട്ടുണ്ടോ ആ അവസരങ്ങളിലെല്ലാം സത്യത്തിന്റെയും നീതിയുടെയും ഭാഗത്ത് നിന്ന് സോഷ്യലിസ്റ്റ് സമീപനം മുറുകെ പിടിച്ച നേതാവായിരുന്നു അഡ്വ: ഇ രാജാഗോപാലൻ നായരെന്ന് എൻ.സി.പി .എസ്.പി. സംസ്ഥാന പ്രസിഡണ്ട് അഡ്വ: പി.എം.സുരേഷ് ബാബു പറഞ്ഞു.
തന്റെ മുന്നിൽ അധികാരത്തിന്റെയും അവസരങ്ങളുടെയും വാതായനങ്ങൾ തുറന്നിട്ടപ്പോഴും പാർട്ടിയിൽ എന്നും ജനാധിപത്യത്തെ മുറുകെ പിടിച്ച നേതാവായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ ആശയാഭിലാഷങ്ങൾ പിൻതുടരാൻ പുതുതലമുറയും അത് പകർന്ന് നൽകാൻ രാജഗോപാലൻ നായരുടെ പാത പിൻതുടരുന്ന രാഷ്ട്രീയ പാർട്ടികളും തയ്യാറാവണമെന്നും സുരേഷ്ബാബു ആവശ്യപ്പെട്ടു
അഭിഭക്ത കെ.പി.സി.സി വൈസ് പ്രസിഡൻ്റും പ്രമുഖ അഭിഭാഷകാനും സഹകാരിയുമായിരുന്ന അഡ്വ: ഇ രാജഗോപാലൻ നായരുടെ 33-ാമത് ചരമവാർഷികത്തോടനുബന്ധിച്ച് എൻ.സി.പി – എസ്.പി കൊയിലാണ്ടി ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. എൻ.സി.പി.കൊയിലാണ്ടി ബ്ലോക്ക് പ്രസിഡണ്ട് എം.എ.ഗംഗാധരൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡൻ്റ് എം.ആലിക്കോയ മുഖ്യപ്രഭാഷണം നടത്തി
സംസ്ഥാന ജനറൽ സെക്രട്ടറി സി.സത്യചന്ദ്രൻ അനുസ്മരണ പ്രഭാഷണം നടത്തി. ജില്ലാ വൈസ് പ്രസിഡണ്ട് ടി.പി.വിജയൻ,ചേനോത്ത് ഭാസ്കരൻ,സി.ജയരാജ്,പി.വി.സജിത്ത്, എ.വി.ബാലകൃഷ്ണൻ,പി.വി.വിജയൻ,ചന്ദ്രൻ മുഴിക്കൽ, ഒ.രാഘവൻ മാസ്റ്റർ പി.എം.ബി നടേരി എന്നിവർ സംസാരിച്ചു.
രാവിലെ അദ്ദേഹത്തിന്റെ സ്മൃതിമണ്ഡപത്തിൽ പാർട്ടി പ്രവർത്തകർ പുഷ്പാർച്ചനയും നടത്തി.
