പയ്യോളി: ഭരണഘടനാ ശില്പി ബി ആർ അംബേദ്കറെ അധിക്ഷേപിച്ച കേന്ദ്രമന്ത്രി അമിത്ഷായുടെ നടപടിക്കെതിരെ പട്ടികജാതി ക്ഷേമ സമിതി നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു. ഏരിയ കമ്മിറ്റി നേതൃത്വത്തിൽ പയ്യോളി ടൗണിൽ പ്രതിഷേധ പ്രകടനവും ബീച്ച് റോഡിൽ പ്രതിഷേധയോഗവും നടത്തി.
സിപിഎം പയ്യോളി ഏരിയ സെക്രട്ടറി എം പി ഷിബു ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡൻറ് കെ സുകുമാരൻ അധ്യക്ഷനായി. ഡോ. ആർ കെ സതീഷ്, കെ അനിത, കെ എം പ്രമോദ് കുമാർ, വി എം ഷിജി, ടി കെ ഭാസ്ക്കരൻ എന്നിവർ സംസാരിച്ചു. ഏരിയ സെക്രട്ടറി കെ ടി ലിഖേഷ് സ്വാഗതം പറഞ്ഞു.