അയനിക്കാട് അടച്ചിട്ട വീട്ടിൽ മോഷണം; ഒന്നാം ക്ലാസുകാരന്റെ സമ്പാദ്യക്കുടുക്ക കവർന്നു

news image
Jun 14, 2026, 6:13 am GMT+0000 payyolionline.in

പയ്യോളി: അടച്ചിട്ട വീട്ടിൽ കയറി മോഷണം നടത്തിയതായി പരാതി. അയനിക്കാട് 24-ാം മൈൽസിന് പടിഞ്ഞാറ് വശം കൈതവളപ്പിൽ ദേവിയുടെ വീട്ടിലാണ് മോഷണം നടന്നത്. ശനിയാഴ്ച പുലർച്ചെയാണ് സംഭവം നടന്നതെന്ന് സംശയിക്കുന്നു.

വീട്ടിൽ സൂക്ഷിച്ചിരുന്ന ഒന്നാം ക്ലാസ് വിദ്യാർത്ഥിയുടെ സമ്പാദ്യക്കുടുക്ക മോഷ്ടാവ് കവർന്നു. പണം കവർന്ന ശേഷം കുടുക്ക സമീപത്തെ പറമ്പിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയിട്ടുണ്ട്. വീട്ടിൽ നിന്ന് മറ്റെന്തെങ്കിലും നഷ്ടപ്പെട്ടിട്ടുണ്ടോ എന്നും എത്ര തുക മോഷണം പോയി എന്നും വ്യക്തമായി കണക്കാക്കിയിട്ടില്ല. വിവരമറിഞ്ഞ് പയ്യോളി പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe