അയനിക്കാട് കാട്ടുതേനീച്ചയുടെ കുത്തേറ്റ് അഞ്ച് പേർക്ക് പരിക്ക്

news image
Nov 5, 2023, 4:21 pm GMT+0000 payyolionline.in

 

പയ്യോളി: അയനിക്കാട് മഠത്തിൽ മുക്കിനു സമീപം കാട്ട് തേനീച്ചയുടെ കുത്തേറ്റ് അഞ്ചുപേർക്ക് പരിക്കേറ്റു. ഒരാളെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ  പ്രവേശിപ്പിച്ചു. കിഴക്കേ ചാത്തങ്ങാടി റിയാസി (41) നെയാണ് മെഡിക്കൽ കോളേജ് ആശുപത്രിയിൽപ്രവേശിപ്പിച്ചത്. കുളങ്ങരത്ത് താഴ ചാത്തപ്പൻ(70), മകൻ വിനോദൻ(51), വിനോദിന്റെ മകൻ ദേവദർശ്(15), റിയാസിന്റെ മകൻ ഫാസിൽ(16) എന്നിവരാണ് തേനീച്ചയുടെ കുത്തേറ്റ മറ്റു 4 പേർ.

കാട്ടു തേനീച്ചയുടെ കുത്തേറ്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ കഴിയുന്ന റിയാസ്

ഇവർ വിവിധ ആശുപത്രികളിൽ ചികിൽസ തേടി. ഞായർ വൈകീട്ട് 4.30 ഓടെ കൊളങ്ങരത്ത് താഴ ചാത്തപ്പന്റെ സ്ഥലത്ത് തേങ്ങ  പൊളിക്കാൻ എത്തിയതായിരുന്നു റിയാസ്. ബാപ്പയെസഹായിക്കാൻ മകൻ ഫാസിലും കൂടെയുണ്ടായിരുന്നു. പൊളിച്ചതേങ്ങ എടുത്തുകൊണ്ടുപോകുന്ന ജോലിയിലേർപ്പെട്ടതായിരുന്നു ചാത്തപ്പനും കുടുംബവും. ഈ സമയത്താണ് പ്രകോപനമില്ലാതെ എങ്ങു നിന്നോ കൂട്ടത്തോടെ പറന്നുവന്ന ഈച്ചകൾ അഞ്ചു പേരെയും ആക്രമിച്ചത്. ബഹളംവച്ച്ഓടി രക്ഷപ്പെട്ട ഇവരെ നാട്ടുകാർ നഗരസഭാ കൗൺസിലർ സി മനോജ്കുമാറിന്റെ നേതൃത്വത്തിൽആശുപത്രികളിൽ എത്തിക്കുകയായിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe