ജെസിഐ പുതിയനിരത്ത് അയനിക്കാട് അംഗനവാടിക്ക് കളിപ്പാട്ടങ്ങൾ സമ്മാനിച്ചു

news image
Jan 8, 2025, 12:35 pm GMT+0000 payyolionline.in

 

പയ്യോളി : ജൂനിയർ ചേമ്പർ ഇന്റർനാഷനലിന്റെ ‘നെകി കി ദീവാർ: വാൾ ഓഫ്‌ ഗുഡ്നെസ്’ എന്ന പരിപാടിയുടെ മേഖല തല ഉദ്ഘാടനം ജെസിഐ പുതിയനിരത്തിന്റെ ആഭിമുഖ്യത്തിൽ  അയനിക്കാട് 9 ഡിവിഷൻ 114 നമ്പർ അംഗനവാടിയിൽ സംഘടിപ്പിച്ചു. കുട്ടികൾക്ക് കളിപ്പാട്ടങ്ങൾ സമ്മാനിച്ചു കൊണ്ട് സംഘടിപ്പിച്ച പരിപാടി മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ സുരേഷ് ചങ്ങാടത് ഉദ്ഘാടനം ചെയ്തു.

സോൺ ഡയറക്ടർ ഡോ.സുഷിൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജെസിഐ മേഖല വൈസ് പ്രസിഡന്റ്‌ അജീഷ് ബാലകൃഷ്ണൻ, സോൺ ഡയരക്ടർ ഗോകുൽ,വാർഡ് കൗൺസിലർ അൻവർ കയ്യിരിക്കണ്ടി എന്നിവർ ആശംസകൾ അറിയിച്ചു.ജെസിഐ പുതിയനിരത്തിന്റെ
പ്രസിഡന്റ്‌  ശരത് പിടി, സ്വാഗതവും പ്രോഗ്രാം ഡയറക്ടർ  നിധിൻ ഡി എം നന്ദിയും പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe