പയ്യോളി: അയനിക്കാട് നർത്തന കലാലയത്തിന്റെ ആഭിമുഖ്യത്തിൽ ഒക്ടോബർ (21.22.23.24) തിയ്യതികളിലായി മഹാനവമി ആഘോഷവും, ഹാന്റിക്രാഫ്റ്റ് മേളയും നടക്കുകയാണ്. ഒക്ടോബർ (21) ന് രാവിലെ 8.30 ന് യോഗാചാര്യ ശശി തരിപ്പയിൽ ദീപ പ്രോജ്ജലനം നിർവ്വഹിക്കുന്നതോടെ പരിപാടി ആരംഭിക്കും അന്ന് രാത്രി നടക്കുന്ന സാംസ്കാരിക സായാഹ്നത്തിൽ മുനിസിപ്പൽ ചെയർമാൻ വി.കെ അബ്ദുറഹിമാൻ ഉത്ഘാടനം നിർവ്വഹിക്കും യോഗത്തിൽ ടി.സുധാകരൻ അധ്യക്ഷത വഹിക്കും. നർത്തനയുടെ ഡയറക്ടർ ഇ.വി. ദാമു, കൗൺസിലർമാരായ ചെറിയാവി സുരേഷ്ബാബു, കെ.സി ബാബുരാജ്, നിഷ ഗിരീഷ്, വിനോദൻ ,എം.ടി (സേവന ) , ഷൈബു നർത്തന എന്നിവർ സംസാരിക്കുന്നു. 22 ന് നർത്തന കലാലയം അവതരിപ്പിക്കുന്ന നൃത്തമാലികയും സേവാദർശൻ അവതരിപ്പിക്കുന്ന ഗാനാമൃതവും ഉണ്ടായിരിക്കുന്നതാണ്. ഒക്ടോബർ 23 ന് മഹാനവമി നാളിൽ വൈകീട്ട് 7.30 ന് നർത്തന കലാലയം അവതരിപ്പിക്കുന്ന ഗരുഢ പഞ്ചമി എന്ന നാടകവും ഉണ്ടായിരിക്കുന്നതാണ്. ഒക്ടോബർ 24 ന് വിജയദശമി നാളിൽ നർത്തനയിലെ വിദ്യാർത്ഥികളുടെ അരങ്ങേററത്തോടനുബന്ധിച്ച് നടക്കുന്ന ഉത്ഘാടന പരിപാടി പയ്യോളി മുനിസിപ്പാലിറ്റി സ്ഥിരം സമിതി ചെയർമാൻ പി.എം. ഹരിദാസൻ നിർവ്വഹിക്കുന്നു. യോഗത്തിൽ രൺധീർ പി.കെ. ,ഭരതൻ എം.പി, ഷൈബു മൂലയിൽ ,എന്നിവർ സംസാരിക്കുന്നു. രാത്രി 7.30 ന് സജീവൻ മാസ്റ്റർ ചെമ്മരത്തൂര് അവതരിപ്പിക്കുന്ന : പാടിയും പറഞ്ഞും : എന്ന പരിപാടിയും തുടർന്ന് നർത്തനയിലെ വിദ്യാർത്ഥികളുടെ നൃത്ത അരങ്ങേറ്റവും ഉണ്ടായിരിക്കുന്നതാണ്.