അയനിക്കാട് സ്വദേശി മനോജ് കുമാറിൻ്റെ മരണം; ദുരൂഹത പുറത്ത് കൊണ്ട് വരണമെന്ന് കുടുംബം

news image
Dec 9, 2024, 2:55 pm GMT+0000 payyolionline.in

 

പയ്യോളി:22 വർഷക്കാലം ഗോകുലം ചിട്ടിക്കമ്പിനിയുടെ തിരുവനന്തപുരം കിളിമാനൂർ എന്ന സ്ഥലത്ത് ജോലി ചെയ്തിരുന്ന അയനിക്കാട് സ്വദേശികണ്ടി യിൽ കുഞ്ഞിക്കുട്ടി മകൻമനോജ് കുമാറി ൻ്റെ മരണത്തിനുത്തരവാദികളെ പുറത്തു കൊണ്ട് വരണമെന്ന് ബന്ധുക്കൾ വാർത്താസമ്മേളത്തിൽ ആവശ്യപ്പെട്ടു.
ഗോകുലം ഓഫീസിലെ രണ്ടു ജീവനക്കാർ നടത്തിയ സാമ്പത്തിക തിരിമറിയും പലത്തരത്തിലുള്ള സാമ്പത്തിക ക്രമക്കേടുകളും കണ്ടുപിടിച്ചതിൻ്റെ പേരിൽ മനോജ് കുമാർ ക്രൂരമായ മാനസിക പീഡനങ്ങൾ ഏൽക്കേണ്ടി വന്നിട്ടുണ്ടെന്ന് ബന്ധുക്കൾ പറഞ്ഞു. ഇതേതുടർന്ന് 2024 ജനുവരി  16ന് മനോജ് കുമാറിന്റെ മൃതദേഹംആറ്റിങ്ങൽ വാമന പുരംനദിയിൽനിന്നുംകണ്ടെടുക്കുകയായിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്നും പോസ്റ്റ് മോർട്ടം ചെയ്തു നാട്ടിലേക്കു വരുന്നതിനു മുമ്പേ മകൾ സാന്ദ്ര മനോജ് ആറ്റിങ്ങൽ  ഡിവൈഎസ്പിക്ക്പരാതിനൽകിയിരുന്നു. ലഭ്യമായ തെളിവുകൾ മകൾ ആറ്റിങ്ങൽ പൊലീസ് സ്റ്റേഷനിൽ നൽകിയെങ്കിലും ഇത് വരെയായിട്ടും പൊലീസിൻ്റെ ഭാഗത്തു നിന്നും ഒരന്വേഷണറിപ്പോർട്ടുംലഭിച്ചിട്ടില്ല. പോസ്റ്റ്‌മാർട്ടം റിപ്പോർട്ട്, ഫോറൻസിക്ക് റിസൾട്ട്എന്നിവ രേഖാമൂലം ആവശ്യപ്പെട്ടിട്ടും ലഭിച്ചിട്ടില്ല.

 

മരിച്ച മനോജൻ

മനോജ് കുമാർ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും വളരെ സന്തോഷപൂർവ്വം കുടുംബജീവിതം നയിച്ചിരുന്ന പട്ടികജാതിയിൽ പെട്ട ആളാണെന്നും മനോജ്കുമാറിൻ്റെ മരണ ശേഷം കുടുംബമാകെ മാനസികമായ പിരിമുറക്കം അനുഭവിക്കുകയാണെന്നും വിദ്യാർത്ഥികളായ മക്കളുടെ പഠനത്തിനെപ്പോലും ഇത് സാരമായി ബാധിക്കുന്നുണ്ട്. കുടുംബത്തിന്റെ ആകെ വരുമാനവും നിലനിൽപും  മനോജ് കുമാറായിരുന്നു.കുടുംബം നിലവിൽ സാമ്പത്തിക ബുദ്ധിമുട്ടും പ്രയാസങ്ങളും അനുഭവിക്കുകയാണ്. 22 വർഷം ജോലി ചെയ്ത സ്ഥാപനമായ ഗോകുലം ഫിനാൻസിൽ നിന്നും യാതൊരുവിധ ത്തിലുള്ള സഹായ സഹകരണങ്ങൾ കുടുംബത്തിനു ലഭിച്ചിട്ടില്ലെന്നും നിരവധി തവണ മാനേജ്മെൻ്റിനെ ബന്ധപ്പെട്ടിട്ടും അനുകൂലമായയാതൊരു നടപടിയും ഉണ്ടായില്ലെന്നും ബന്ധുക്കൾ അറിയിച്ചു. കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷനും കേരള വനിതാ കമ്മീഷനും പരാതി നൽകിയിരുന്നു.
വാർത്താ സമ്മേളനത്തിൽ സഹോദരങ്ങളായ വിശ്വനാഥൻ, അനിൽകുമാർ മറ്റു ബന്ധുക്കളായ രാഷിത്ത് രയരോത്ത്, ബിന്ദു, സജിത്ത് വാഴപ്പൊയിൽ എന്നിവർ പങ്കെടുത്തു.

കുടുംബത്തിന്റെ ആകെ വരുമാനം പരേതനായ മനോജ് കുമാർ ആയിരുന്നു. 22 വർഷം ജോലി ചെയ്ത സ്ഥാപനമായ ഗോകുലം ഫിനാൻസിൽ നിന്നും യാതൊരുവിധത്തിലുള്ള സഹായ സഹകരണങ്ങൾ കുടുംബത്തിനു ലഭിച്ചിട്ടില്ലെന്നും നിരവധി തവണ മാനേജ്മെൻ്റിനെ ബന്ധപ്പെട്ടിട്ടും അനുകൂലമായ യാതൊരു നടപടിയും ഉണ്ടായില്ലെന്നും ബന്ധുക്കൾ അറിയിച്ചു. കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷനും കേരള വനിതാ കമ്മീഷനും പരാതി നൽകിയിരുന്നു.


വാർത്താ സമ്മേളനത്തിൽ അനിൽകുമാർ കണ്ടിയിൽ, രാഷിത്ത് രയരോത്ത്, വിശ്വനാഥൻ കണ്ടിയിൽ, ബിന്ദു കണ്ടിയിൽ, സജിത്ത് വാഴപ്പൊയിൽ എന്നിവർ പങ്കെടുത്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe