പയ്യോളി: അയനിക്കാട് തേജസ്വിനി പരസ്പര സഹായ സംഘം സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. ഫെബ്രുവരി 8-ന് ശ്രീകൃഷ്ണ ക്ഷേത്രത്തിന് സമീപമാണ് സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ്. മലബാർ മെഡിക്കൽ കോളേജ് ഉള്ളിയേരിയുടെയും സീ ഷോർ ക്ലിനിക്കിക്കിന്റെയും സഹകരണത്തോടെയാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. രാവിലെ 9 മണി മുതൽ 1 മണി വരെ നടക്കുന്ന ക്യാമ്പ് പയ്യോളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സുരേഷ് ചങ്ങാടത്ത് ഉദ്ഘാടനം ചെയ്യും.
അസ്ഥി രോഗം, ചർമ്മരോഗം, കണ്ണ് രോഗം, ജനറൽ മെഡിസിൻ എന്നീ വിഭാഗങ്ങളിൽ വിദഗ്ദ ഡോക്ടർമാരുടെ സേവനങ്ങൾ ലഭ്യമാകുകയും, ഇ.സി.ജി, പ്രഷർ, ഷുഗർ ടെസ്റ്റുകൾ, മരുന്നുകളും ലാബ് ടെസ്റ്റുകളും സൗജന്യമായി നല്കപ്പെടുകയും, ഫുൾ ബോഡി ചെക്കപ്പിൽ 50% മുതൽ 60% വരെ കിഴിവ് ലഭ്യമാകുമെന്നാണ് അറിയിച്ചു. ക്യാമ്പിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ 7593878987, 9746234550, 7012515569 എന്നീ നമ്പറുകളിൽ പേരും, വയസ്സും, അഡ്രസ്സും കൃത്യമായി രേഖപ്പെടുത്തി സന്ദേശം അയയ്ക്കണമെന്ന് സംഘാടകര്‍ അറിയിച്ചു.