അശാസ്ത്രീയ ബൈപ്പാസ് നിർമ്മാണം: നന്ദിയിൽ കച്ചവടക്കാരുടെയും നാട്ടുകാരുടെയും ദുരിതത്തിന് പരിഹാരം തേടി സർവ്വകക്ഷി കൺവെൻഷൻ ചേർന്നു

news image
Jun 27, 2026, 3:45 am GMT+0000 payyolionline.in

നന്ദി: ദേശീയപാത ബൈപ്പാസ് നിർമ്മാണ കമ്പനിയുടെ അശാസ്ത്രീയമായ റോഡ് നിർമ്മാണം മൂലം വർഷങ്ങളായി മഴവെള്ളം കെട്ടിക്കിടന്ന് ദുരിതത്തിലായ കച്ചവടക്കാരുടെയും നാട്ടുകാരുടെയും പ്രശ്നങ്ങൾക്ക് ശാസ്ത്രീയ പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് കൺവെൻഷൻ സംഘടിപ്പിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി നന്ദി യൂണിറ്റിന്റെ നേതൃത്വത്തിലാണ് സർവ്വകക്ഷി കൺവെൻഷൻ വിളിച്ചുചേർത്തത്.

യോഗത്തിൽ വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് പവിത്രൻ ആതിര അധ്യക്ഷത വഹിച്ചു. മൂടാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.പി. അഖില കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീകുമാർ, വാർഡ് മെമ്പർമാരായ അനസ് അയാടത്തിൽ, സവിത രാമൻവീട്ടിൽ, വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളായ ജീവാനന്ദൻ മാസ്റ്റർ, കൂരളി കുഞ്ഞമ്മദ്, എൻ. ശ്രീധരൻ, പി.വി.കെ. അഷറഫ്, എ.വി. സുഹറ തുടങ്ങിയവർ സംസാരിച്ചു.

ചടങ്ങിൽ യൂണിറ്റ് സെക്രട്ടറി സനീർ വില്ലങ്കണ്ടി സ്വാഗതവും, വൈസ് പ്രസിഡന്റ് കെ.വി.കെ. സുബൈർ നന്ദിയും പറഞ്ഞു. തുടർന്ന് നിർദ്ദിഷ്ട ഡ്രെയിനേജിന്റെ മാസ്റ്റർ പ്ലാൻ സി.വി. ബാബു ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന് സമർപ്പിച്ചു.

ഡ്രെയിനേജ് നിർമ്മാണവുമായി ബന്ധപ്പെട്ട് അധികൃതരെ കാണുന്നതിനും, കാലതാമസമില്ലാതെ പദ്ധതി നടപ്പിലാക്കുന്നതിനുമായി 16 അംഗ ആക്ഷൻ കമ്മിറ്റി രൂപീകരിച്ചു. കമ്മിറ്റി ഭാരവാഹികളായി പഞ്ചായത്ത് പ്രസിഡന്റ് അഖില, വൈസ് പ്രസിഡന്റ് ശ്രീകുമാർ, വാർഡ് മെമ്പർമാരായ അനസ് അയാടത്തിൽ, സവിത എന്നിവരെ രക്ഷാധികാരികളായും, കെ. ജീവാനന്ദൻ മാസ്റ്ററെ ചെയർമാനായും, പവിത്രൻ ആതിരയെ കൺവീനറായും തിരഞ്ഞെടുത്തു. യൂണിറ്റ് എക്സിക്യൂട്ടീവ് മെമ്പർമാരായ സുരേഷ് ഒറിയ, വിശ്വൻ, രാജൻ, ഒ.ടി. അബ്ദുള്ള തുടങ്ങിയവർ കൺവെൻഷന് നേതൃത്വം നൽകി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe