പേരാമ്പ്ര : മെത്താഫിറ്റ്മിനുമായി പയ്യോളി സ്വദേശികൾ എക്സൈസിന്റെ പിടിയിൽ . ഇന്നലെ അർദ്ധ രാത്രിയിൽ നടുവണ്ണൂരിൽ സംശയകരമായ രീതിയിൽ കണ്ട യുവാക്കളെ നാട്ടുകാർ തടഞ്ഞു നിർത്തുകയായിരുന്നു. നടുവണ്ണൂർ വില്ലേജിൽ കരുവണ്ണൂർ ടൗണിനടുത്തു വെച്ചായിരുന്നു സംഭവം.
850 മി.ഗ്രാം മെത്താ ഫിറ്റമിനുമായി പയ്യോളി ബിസ്മി നഗറിൽ കാട്ടിൽ വളപ്പിൽ മുർഷിദ് ബഷീർ , മിൻഹാജ് എന്നിവരാണ് എക്സൈസ് പിടിയിലായത് .
പേരാമ്പ്ര എക്സൈസ് സർക്കിൾ ഓഫീസിലെ സർക്കിൾ ഇൻസ്പെക്ടർ കെ. അശ്വിൻ കുമാർ, അസി. എക്സൈസ് ഇൻസ്പെക്ടർ ചന്ദ്രൻ കുഴിച്ചാലിൽ,പ്രിവന്റീവ് ഓഫീസർ നൈജീഷ്.ടി എന്നിവരാണ് ഇവരെ പിടികൂടിയത്.