പയ്യോളി: തെരുവ് നായകളുടെ ആക്രമണം ദിവസേന വർദ്ധിച്ചുകൊണ്ടിരിക്കുമ്പോയും ഇതിനെതിരെ ഒരു നടപടിയും സ്വീകരിക്കാത്ത അധികൃതരുടെ നടപടിയിൽ പ്രതിഷേധിച്ച് ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ സപ്തം: 7 ന് ശനിയാഴ്ച പയ്യോളി മുനിസിപ്പാലിറ്റി ഓഫീസിലേക്ക് ജനകീയ പ്രതിഷേധ മാർച്ച് സംഘടിപ്പിക്കാൻ തീരുമാനിച്ചു.
വീട്ടിൽ കളിച്ചു കൊണ്ടിരിക്കുന്ന പിഞ്ചുകുഞ്ഞുങ്ങൾക്ക് നേരെ പോലും തെരുവ് നായകളിൽ നിന്നും ആക്രമണം ഏറ്റുകൊണ്ടിരിക്കയാണ്. തെരുവ് നായകളുടെ ആക്രമണം ഭയന്ന് വിദ്യാർത്ഥികളെ ഒറ്റയ്ക്ക് സ്കൂളിലൊ മദ്രസകളിലൊ പുറത്തേക്കൊ വിടാൻ പറ്റാത്ത സാഹചര്യത്തിലാണ് രക്ഷിതാക്കൾ. തെരുവ് നായകളിൽ നിന്നും പിഞ്ചു കുട്ടികൾക്കും മുതിർന്നവർക്ക് നേരേയും ആക്രമണം ഉണ്ടാകുന്ന നിരവധി സംഭവക്കൾ ഉണ്ടായിട്ടും ഇതിനെതിരെ നടപടി സ്വീകരിക്കേണ്ട ഉത്തരവാദിത്വപ്പെട്ടവർ മുടന്തൻ ന്യായങ്ങൾ നിരത്തുകയാണ്. ഇതിനെതിരെ ജനകീയ പ്രക്ഷോഭം ഉയർന്ന് വരേണ്ട സാഹചര്യം അനിവര്യമായിരിക്കുന്ന ഘട്ടത്തിലാണ് സ്വാതന്ത്ര്യത്തോടെ കഴിയാനും വിദ്യാർത്ഥികൾക്ക് ഭയമില്ലാതെ വിദ്യാലയങ്ങളിലും മദ്രസകളിലുക്കെ പോകാനും നാട്ടിൽ പെരുകികൊണ്ടിരിക്കുന്ന തെരുവ് നായകളെ കൂട്ടിലടക്കാൻ വേണ്ട നടപടി സ്വീകരിക്കണമെന്ന ആവശ്യവുമായാണ് ജനകീയ കൂട്ടായ്മ രൂപികരിച്ച് പ്രക്ഷോഭ പരിപാടികൾ ആരംഭിക്കാൻ തീരുമാനിച്ചത്.
പ്രക്ഷോഭസമരങ്ങളുടെ ആദ്യഘട്ടമയാണ് പയ്യോളി മുനിസിപ്പാലിറ്റി ഓഫീസിലേക്ക് ജനകീയ പ്രതിഷേധ മാർച്ച് നടത്തുന്നത്. ഇതിനു ശേഷവും അധികൃതരുടെ ഭാഗത്ത് നിന്നും പരിഹാര മാർഗ്ഗം ഉണ്ടായില്ലെങ്കിൽ തുടർന്നും അതിശക്തമായ പ്രക്ഷോഭ പരിപാടികൾക്ക് രൂപം നൽകാനും കോട്ടക്കൽ കുഞ്ഞാലി മരയ്ക്കാർ ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന യോഗം തീരുമാനിച്ചു.
എസ്.വി.റഹ്മത്തുള്ള ചെയർമാൻ മുഫ്സിർ പി.വി. ജനറൽ കൺവീനർ ആയും ജനകീയ കൂട്ടായ്മ രൂപികരിച്ചു. മുഫ്സിർ പി.വി. അധ്യക്ഷത വഹിച്ച യോഗത്തിൽ വാർഡ് കൗൺസിലർ സുജലചെത്തിൽ , പി.പി.അബ്ദുറഹിമാൻ,പി.വി.സജിത്ത്,സലീം .എസ് .വി,ഷമോജ് .കെ ,
സുധീഷ്.ഒ, രാജേഷ്.എം, വിജീഷ് ശലഭം,ബിനീഷ് എം.ടി,കബീർ പുളിക്കൽ
ഷാഫി ദർവേശ് , ഷഹബാസ് , നസീർ മജ്‌ലിസ് , നജീബ് കോട്ടക്കൽ മുനീർ.ടി.വി,സലാം വളപ്പിൽ പർവീസ്.സി.പി തുടങ്ങിയവർ സംസാരിച്ചു