“ആത്മാർത്ഥ പ്രവർത്തകൻ ഒറ്റപ്പെടുമെന്ന പേടി വേണ്ട – കെ. എം. ഷാജി”

news image
Oct 3, 2024, 8:49 am GMT+0000 payyolionline.in

 

നന്തി ബസാർ: ഒരു ആത്മാർത്ഥ പ്രവർത്തകന് താൻ സമൂഹത്തിൽ ഒറ്റപ്പെട്ടുപോകുമോ എന്ന ഭീതി വേണ്ടെന്നും രാഷ്ട്രീയ പ്രവർത്തനം ജീവിതത്തിൻ്റെ ഭാഗമായി മാറിയെന്നും ബാഫക്കി തങ്ങളും സീതി സാഹിബും കാണിച്ചു തന്ന പാതയാണ് നല്ലതെന്നും സംസ്ഥാന ലീഗ് സെക്രട്ടറി  കെ. എം. ഷാജി പറഞ്ഞു.

 

മൂടാടി പഞ്ചായത്ത് ലീഗ് ലീഡേഴ്സ് മീറ്റ് ‘ഒരുക്കം ‘ പരിപാടി അകലാപ്പുഴ ലേക്ക് വ്യൂ പാലസിൽ ഉദ്ഘാടനം  ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം . പ്രസിഡണ്ട് സി.കെ.അബുബക്കർ അദ്ധ്യക്ഷനായി. വിവിധ സെഷനിലായി മുജീബ്കാടേരി, ഇസ്മയിൽ മരുതേരി വിഷയങ്ങൾ അവതരിപ്പിച്ചു.

 

സമദ് പൂക്കാട് (കോർഡിനേറ്റർ) , വി.പി.ഇബ്രാഹിംകുട്ടി, സി.ഹനീഫ, മുതുകുനി മുഹമ്മദലി, നബീൽ നന്തി, റഫീഖ് ഇയ്യത്ത്കുനി, അബ്ദു റഹ്മാൻ വർദ്, കാട്ടിൽ അബുബക്കർ, കെ.കെ.റിയാസ്, പി.കെ.മുഹമ്മദലി, സാലിം മുചുകുന്ന്, സിഫാദ് ഇല്ലത്ത്, കെ.പി.കരീം, ഇബ്രാഹിം മർവ്വ, സി.വി.മുനീർ, യു വി മാധവൻ, ഹംസ ഹാജി, പി.റഷീദ, പി.പി.കരീം, പി.ഇൻഷിദ, റഹ്മാൻ തടത്തിൽ, ആലിക്കുട്ടി ഹാജി, പി.കെ.ഹുസ്സൈൻ ഹാജി, എം സി .ഷറഫുദ്ദീൻ, എ.വി.സുഹൈൽ, തുഫൈൽമുചുകുന്ന് സംസാരിച്ചു. റഷീദ് ഇടത്തിൽ സ്വാഗതവും, യു.കെ.ഹമീദ് നന്ദിയും പറഞ്ഞു. സിഫാദ് ഇല്ലത്ത് ഗാന്ധി സ്മൃതി അവതരിപ്പിച്ചു.പി.അഹമദ് ദാരിമി പ്രാർത്ഥന നടത്തി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe