തുറയൂര്‍ : പാക്കനാർപുരം ഗവൺമെന്റ് ആയുർവേദ ഡിസ്പെൻസറിയുടെ 55 വാർഷിക ദിനത്തോടനുബന്ധിച്ച് തുറയൂർ ഗ്രാമപഞ്ചായത്തും ഭാരതീയ ചികിത്സാ വകുപ്പും സംയുക്തമായി മെഡിക്കൽ ക്യാമ്പും ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു. പരിപാടി മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സുരേഷ് ചങ്ങാടത്ത് ഉദ്ഘാടനം ചെയ്തു. സി കെ ഗിരീഷ് അധ്യക്ഷനായ പരിപാടിയിൽ മെഡിക്കൽ ഓഫീസർ ഡോ.സൂരജ് റിപ്പോർട്ട് അവതരിപ്പിച്ചു.
ഡോ.ഷംസുദ്ദീൻ മുഖ്യപ്രഭാഷണവും നടത്തി. ആശംസകൾ അർപ്പിച്ചുകൊണ്ട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീജ മാവുള്ളാട്ടിൽ, വിവിധ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ രാമകൃഷ്ണൻ കെ എം, ദിപിന ടി കെ, സബീൻ രാജ് കെ കെ , വാർഡ് മെമ്പർ ജിഷ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ കൃഷ്ണകുമാർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ വി ഹമീദ് മാസ്റ്റർ, സി കെ നാരായണൻ, വാഴയിൽ കുഞ്ഞിരാമൻ, അഷറഫ് പി ഇരിങ്ങത്ത് തുടങ്ങിയവർ സംസാരിച്ചു. പ്രസ്തുത പരിപാടിക്ക് സ്വാഗതസംഘം കൺവീനർ ഷാജു മാടായി സ്വാഗതവും വാർഡ് മെമ്പറായ കെ കുട്ടികൃഷ്ണൻ നന്ദിയും പറഞ്ഞു.