ആലുവയിൽ സ്കൂൾ വിദ്യാർഥിനിയെ കാണാനില്ല; അന്വേഷണം ആരംഭിച്ചു

news image
Mar 14, 2024, 5:09 pm GMT+0000 payyolionline.in

ആലുവ: ആലുവയിൽ സ്കൂൾ വിദ്യാർഥിനിയെ കാണാനില്ല. ആലുവ സ്റ്റാൻഡേർഡ് പോട്ടറീസിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിനിയായ ആസാം സ്വദേശിനി സൽമ ബീഗത്തെയാണ് തിങ്കളാഴ്ച മുതൽ കാണാതായത്. അതിഥി തൊഴിലാളിയുടെ മകളാണ്. മുട്ടം തൈക്കാവിനടുത്ത് വാടകക്കാണ് ഈ കുടുംബം താമസിക്കുന്നത്. ആലുവ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe