മേപ്പയൂരില്‍ യുവതി തീ കൊളുത്തി മരിച്ചു

news image
Mar 14, 2024, 4:52 pm GMT+0000 payyolionline.in

കൊയിലാണ്ടി: മേപ്പയൂരില്‍ യുവതി മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി മരിച്ചു. നന്താനത്ത് മുക്ക് പടിഞ്ഞാറയില്‍ സത്യന്റെ മകള്‍ അഞ്ജന ( 24) ആണ് ഇന്ന് ഉച്ചയ്ക്ക് ഒന്നരയോട് കൂടി മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തിയത്. കോഴിക്കോട് മിംസ് ഹോസ്പിറ്റലില്‍ നേഴ്‌സായിരുന്നു അഞ്ജന. വിവാഹം അടുത്തമാസം നടക്കാന്‍ ഇരിക്കവെയാണ് ദാരുണമായ സംഭവം ഉണ്ടായത്. മൃതദ്ദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രി മേര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. മേപ്പയ്യൂര്‍ പോലീസ് നടപടികള്‍ പൂര്‍ത്തികരിച്ച് നാളെ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe