ആവിശ്യത്തിന് ഡോക്ടർമാറില്ല; കൊയിലാണ്ടി താലൂക്കാശുപത്രി സുപ്രണ്ടിനെ യൂത്ത് കോൺഗ്രസ്സ് ഉപരോധിച്ചു

news image
Dec 18, 2023, 1:24 pm GMT+0000 payyolionline.in
കൊയിലാണ്ടി: കൊയിലാണ്ടി താലൂക്കാശുപത്രി സുപ്രണ്ടിനെ യൂത്ത് കോൺഗ്രസ്സ് ഉപരോധിച്ചു. മൂന്നു മാസക്കാലമായി പ്രവർത്തനരഹിതമായ മോർച്ചറി, എക്സറെ സംവിധാനം മുടങ്ങി കിടക്കുന്നു, ആവിശ്യത്തിന് ഡോക്ടർമാറില്ല, പാർക്കിംഗ് സൗകര്യം ഏർപ്പെടുത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് ഉപരോധിച്ചത്.
ഉപരോധത്തിന് യൂത്ത് കോൺഗ്രസ്സ് നിയോജക മണ്ഡലം പ്രസിഡന്റ്‌ തൻഹീർ കൊല്ലം നേതൃത്വം നൽകി വൈസ് പ്രസിഡന്റ്‌ റാഷിദ്‌ മുത്താമ്പി കൊയിലാണ്ടി നോർത്ത് മണ്ഡലം പ്രസിഡന്റ്‌ ഷംനാസ് എം പി, സൗത്ത് മണ്ഡലം പ്രസിഡന്റ്‌ മുഹമ്മദ്‌ നിഹാൽ ചെങ്ങോട്ടുകാവ് മണ്ഡലം പ്രസിഡന്റ്‌ നിഖിൽ കെ വി, ആദർശ് എന്നിവർ ഉപരോധ സമരത്തിൽ പങ്കു ചേർന്നു. കൊയിലാണ്ടി എസ് ഐ അനീഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം എത്തിയാണ് പ്രവർത്തകരെ അറസ്റ്റ് ചെയ്തു നീക്കിയത്

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe