ആർ.ജെ.ഡി കോഴിക്കോട് ജില്ലാ ക്യാമ്പ് ആഗസ്റ്റ് 15 മുതൽ അകലാപ്പുഴ ലേക്ക് വ്യൂ റിസോർട്ടിൽ; സ്വാഗതസംഘം രൂപീകരിച്ചു

news image
Jul 11, 2026, 2:41 pm GMT+0000 payyolionline.in

പയ്യോളി: രാഷ്ട്രീയ ജനതാദൾ കോഴിക്കോട് ജില്ലാ ക്യാമ്പ് ആഗസ്റ്റ് 15, 16, 17 തീയതികളിൽ കൊയിലാണ്ടി അകലാപ്പുഴ തീരത്തെ ലേക്ക് വ്യൂ റിസോർട്ടിൽ വെച്ച് നടക്കും. ക്യാമ്പിന്റെ വിജയകരമായ നടത്തിപ്പിനായി രൂപീകരിച്ച 51 അംഗ സ്വാഗതസംഘം കമ്മിറ്റിയുടെ രൂപീകരണ യോഗം ആർ.ജെ.ഡി ദേശീയ സമിതി അംഗം മനയത്ത് ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എം.കെ. ഭാസ്കരൻ യോഗത്തിൽ അധ്യക്ഷത വഹിച്ചു. നേതാക്കളായ കെ. ലോഹ്യ, ഇ.പി. ദാമോദരൻ, എം.പി. ശിവാനന്ദൻ, രാമചന്ദ്രൻ കുയ്യണ്ടി, വിമല കളത്തിൽ, ഇ.കെ. സജിത് കുമാർ, ഗണേശൻ കാക്കൂർ, ഭാസ്കരൻ കൊഴുക്കല്ലൂർ, പി.പി. രാജൻ, പി. കിരൺജിത്ത്, അശ്വതി ശ്രീജേഷ് തുടങ്ങിയവർ യോഗത്തിൽ സംസാരിച്ചു.

ക്യാമ്പിന്റെ സുഗമമായ നടത്തിപ്പിനായി ഭാരവാഹി സമിതിയെയും യോഗം തിരഞ്ഞെടുത്തു. രാമചന്ദ്രൻ കുയ്യണ്ടിയെ ചെയർമാനായും ഇ.കെ. സജിത് കുമാറിനെ ജനറൽ കൺവീനറായും തിരഞ്ഞെടുത്തു. എം.പി. അജിത, ഗണേശൻ കാക്കൂർ, നാരായണൻ കിടാവ്, കെ.എം. ബാബു, നിഷാകുമാരി, കെ.വി. ചന്ദ്രൻ, പി.ടി. രാഘവൻ, കൊളാവിപ്പാലം രാജൻ എന്നിവരാണ് വൈസ് ചെയർമാന്മാർ. ഉമേഷ് അരങ്ങിൽ, സുനിൽ ഓടയിൽ, പി. കിരൺജിത്ത്, രജീഷ് മാണിക്കോത്ത്, സ്നേഹിൽ ശശി എന്നിവരെ കൺവീനർമാരായും എം.കെ. പ്രേമനെ ട്രഷററായും നിശ്ചയിച്ചു. എം.പി. ശിവാനന്ദനാണ് ക്യാമ്പ് ഡയറക്ടർ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe