ആർഭാടങ്ങളില്ല, ചടങ്ങുകൾ മാത്രം; ഇന്ന് തൃശ്ശൂർ പൂരം

news image
Apr 26, 2026, 3:51 am GMT+0000 payyolionline.in

തൃശ്ശൂർ: തൃശ്ശൂരിൽ ഇന്ന് പൂരാവേശം. മുണ്ടത്തിക്കോട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ വെടിക്കെട്ട് ഒഴിവാക്കിയാണ് ഇത്തവണത്തെ പൂരം. കുടമാറ്റം 15 മിനിറ്റ് ആയി ചുരുക്കി. രാവിലെ ഒരോ ദേശത്തിൻ്റെയും എഴുന്നള്ളിപ്പ് തുടങ്ങും. പ്രധാന പങ്കാളികളായ തിരുവമ്പാടിയും പാറമേക്കാവിനും പുറമേ എട്ട് ഘടകക്ഷേത്രങ്ങളിൽ നിന്നുള്ള പൂരങ്ങളും അണിനിരക്കുന്നതോടെ തന്നെ തേക്കിൻകാട് മൈതാനം ജനലക്ഷങ്ങളെകൊണ്ടു നിറയും.

മഠത്തിൽ വരവും ഇലഞ്ഞിത്തറമേളവും ആസ്വദിക്കാൻ എത്തുന്ന മേള പ്രേമികൾ, ഓരോ പൂരത്തിന് ഒപ്പം വരുന്ന ഗജവീരന്മാരെയും കാത്തിരിക്കുന്ന ആന പ്രേമികൾ, കുടമാറ്റം കാണാൻ എത്തുന്ന ആസ്വാദകർ എന്നിവരാണ് തൃശ്ശൂർ പൂരത്തിന് ആവേശം പകരുന്നത്.
മുണ്ടത്തിക്കോട് അപകടത്തിന്റെ പശ്ചാത്തലത്തിൽ തൃശൂർ പൂരത്തിന്റെ ആചാരപരമായ ചടങ്ങുകൾക്ക് പ്രാധാന്യം നൽകിക്കൊണ്ടാണ് പൂരം നടത്തുന്നത്. സാമ്പിൾ വെടിക്കെട്ട്, പ്രധാന വെടിക്കെട്ട്, പകൽ വെടിക്കെട്ട് എന്നിവ പൂർണ്ണമായും ഒഴിവാക്കിയാണ് ഇത്തവണത്തെ തൃശൂർ പൂരം.

ഘടക പൂരങ്ങളുടെ വടക്കുംനാഥ ക്ഷേത്രത്തിലേക്കുള്ള പ്രവേശനം, പുറത്തു കടക്കൽ സമയക്രമം

തൃശൂർ പൂരം കൂട്ടിയെഴുന്നള്ളിപ്പ് (26/4/26)

കണിമംഗലം ദേശം – ക്ഷേത്രത്തിനകത്തേക്ക് രാവിലെ 7.05 ന് പുറത്തേക്ക് 8.15 ന്

ക്ഷേത്രത്തിനകത്തേക്ക് രാത്രി 8 ന് പുറത്തേക്ക് 9 ന്

കാരമുക്ക് ദേശം – ക്ഷേത്രത്തിനകത്തേക്ക് രാവിലെ 8.15 ന് പുറത്തേക്ക് 9.15 ന്.

ക്ഷേത്രത്തിനകത്തേക്ക് രാത്രി 9 ന് പുറത്തേക്ക് 10 ന്

ചെമ്പുകാവ് ദേശം – ക്ഷേത്രത്തിനകത്തേക്ക് രാവിലെ 8.45 ന് പുറത്തേക്ക് 10.15 ന്

ക്ഷേത്രത്തിനകത്തേക്ക് രാത്രി 9.30 ന് പുറത്തേക്ക് 10.30 ന്

പനമുക്കുംമ്പിള്ളി ദേശം – ക്ഷേത്രത്തിനകത്തേക്ക് രാവിലെ 8.45 ന് പുറത്തേക്ക് 10.15 ന്

ക്ഷേത്രത്തിനകത്തേക്ക് രാത്രി 9.30 ന് പുറത്തേക്ക് 10.30 ന്

ലാലൂർ ദേശം – ക്ഷേത്രത്തിനകത്തേക്ക് രാവിലെ 8.45 ന് പുറത്തേക്ക് 9.45 ന്

ക്ഷേത്രത്തിനകത്തേക്ക് രാത്രി 9.30 ന് പുറത്തേക്ക് 10.30 ന്

ചൂരക്കാട്ടുകാവ് ദേശം – ക്ഷേത്രത്തിനകത്തേക്ക് രാവിലെ 9.15 ന് പുറത്തേക്ക് 10.45 ന്

ക്ഷേത്രത്തിനകത്തേക്ക് രാത്രി 10 ന് പുറത്തേക്ക് 12 ന്

അയ്യന്തോൾ ദേശം – ക്ഷേത്രത്തിനകത്തേക്ക് രാവിലെ 9.45 ന് പുറത്തേക്ക് 11.45 ന്

ക്ഷേത്രത്തിനകത്തേക്ക് രാത്രി 11 ന് പുറത്തേക്ക് രാത്രി 12.30 ന്

നെയ്തലക്കാവ് ദേശം – ക്ഷേത്രത്തിനകത്തേക്ക് രാവിലെ 10.45 ന് പുറത്തേക്ക് ഉച്ചയ്ക്ക് 12.45 ന്

ക്ഷേത്രത്തിനകത്തേക്ക് രാത്രി 12 ന് പുറത്തേക്ക് പുലർച്ചെ ഒരുമണിക്ക്

പാറമേക്കാവ് ദേശം – ക്ഷേത്രത്തിനകത്തേക്ക് ഉച്ചയ്ക്ക് 12 ന് പുറത്തേക്ക് രാത്രി 7 ന്

ക്ഷേത്രത്തിനകത്തേക്ക് രാത്രി 10.30 ന് പുറത്തേക്ക് പുലർച്ചെ 2 ന്

തിരുവമ്പാടി ദേശം – ക്ഷേത്രത്തിനകത്തേക്ക് രാവിലെ 7.30 ന് പുറത്തേക്ക് 9.30 ന്

ക്ഷേത്രത്തിനകത്തേക്ക് രാവിലെ 11 ന് പുറത്തേക്ക് രാത്രി 7 ന്

ക്ഷേത്രത്തിനകത്തേക്ക് രാത്രി 11 ന് പുറത്തേക്ക് പുലർച്ചെ 2 ന്

പകൽ പൂരം (27/4/26)

പാറമേക്കാവ് ദേശം – ക്ഷേത്രത്തിനകത്തേക്ക് രാവിലെ 7.30 ന് പുറത്തേക്ക് 11.30 ന്

തിരുവമ്പാടി ദേശം – ക്ഷേത്രത്തിനകത്തേക്ക് രാവിലെ 8 ന് പുറത്തേക്ക് ഉച്ചയ്ക്ക് 12 ന്.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe