കോഴിക്കോട്: കേരളത്തിലെ സർക്കാർ ജീവനക്കാരുടെ അവകാശ പോരാട്ടങ്ങളുടെ അനിഷേധ്യ നേതൃത്വമായിരുന്ന ഇ. പത്മനാഭന്റെ 35ാം ചരമ വാർഷിക ദിനം സമുചിതമായി ആചരിച്ചു.
ദീർഘകാലം കേരള എൻജിഒ യൂണിയന്റെ പ്രസിഡണ്ട്, ജനറൽ സെക്രട്ടറി ചുമതലകൾ വഹിച്ച സഖാവിനെ അനുസ്മരിച്ചുകൊണ്ട് സംസ്ഥാനമാകെ ജില്ലാ, ഏരിയാ കേന്ദ്രങ്ങളിൽ പതാകയുയർത്തി.
കോഴിക്കോട് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ കൊയിലാണ്ടി ടൗൺ ഹാളിൽ നടന്ന അനുസ്മരണ യോഗം ബദലുയർത്തുന്ന കേരളം എന്ന വിഷയത്തിൽ പ്രഭാഷണം നടത്തിക്കൊണ്ട് ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് കെ എം രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. എൻജിഒ യൂണിയൻ സംസ്ഥാന സെക്രട്ടറി സീമ എസ് ഇ പത്മനാഭൻ അനുസ്മരണ പ്രഭാഷണവും നടത്തി.
ജില്ലാ പ്രസിഡന്റ് ടി സജിത്ത്കുമാർ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി എം ദൈത്യേന്ദ്രകുമാർ സ്വാഗതവും ജില്ലാ ജോയിന്റ് സെക്രട്ടറി പി സി ഷജീഷ്കുമാർ നന്ദിയും പറഞ്ഞു. ഏരിയ കേന്ദ്രങ്ങളിൽ എൻജിഒ യൂണിയൻ സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം ഹംസ കണ്ണാട്ടിൽ, ജില്ലാ സെക്രട്ടറി എം. ദൈത്യേന്ദ്രകുമാർ, സംസ്ഥാന കമ്മറ്റി അംഗങ്ങളായ സിന്ധു രാജൻ, അനൂപ് തോമസ്, രാജേഷ് കെ, ജില്ലാ പ്രസിഡന്റ് ടി സജിത്ത്കുമാർ, ജില്ലാ വൈസ് പ്രസിഡന്റുമാരായ അനിൽകുമാർ ടി, വിനീജ വി, ജില്ലാ ജോയിന്റ് സെക്രട്ടറി പി സി ഷജീഷ്കുമാർ, ജില്ലാ സെക്രട്ടേറിയേറ്റ് അംഗങ്ങളായ എം പി ജിതേഷ് ശ്രീധർ, പി സജു എന്നിവർ സംസാരിച്ചു.