മേപ്പയ്യൂർ: ഭൂരിപക്ഷ വർഗ്ഗീയതെ പ്രീണിപ്പിച്ചു കൊണ്ട് ഇന്ത്യാ രാജ്യം ഭരിച്ചു കൊണ്ടിരിക്കുന്ന ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള എൻ.ഡി.എ മുന്നണിയെ പരാജയപ്പെടുത്താനും,കേരളത്തിൽ ഒരേ സമയം ഭൂരിപക്ഷ വർഗ്ഗീയതയേയും, ന്യൂനപക്ഷ വർഗ്ഗീയതയേയും താലോലിക്കുന്ന ഇടതുപക്ഷത്തിന്റെ വർഗ്ഗീയ പ്രീണനവും, കെടുകാരസ്ഥതയും അവസാനിപ്പിക്കാനും കേരളത്തിൻ 20 സീറ്റിലും യു.ഡി.എഫ് സ്ഥാനാർത്ഥികൾ വിജയിച്ചു വരണമെന്നും അങ്ങിനെ ഇന്ത്യ ഭരിക്കാൻ പോകുന്ന ഇന്ത്യാ മുന്നണിക്ക് നാം കരുത്ത് പകരണമെന്നും മുസ് ലിം ലീഗ് കോഴിക്കോട് ജില്ലാ പ്രസിഡന്റ് എം.എ റസാഖ് മാസ്റ്റർ അഭിപ്രായപ്പെട്ടു.
കീഴ്പ്പയ്യൂർ വെസ്റ്റ് ശാഖ മുസ്ലിം ലീഗ് കമ്മിറ്റി സംഘടിപ്പിച്ച ശാഖാ സമ്മേളനവും,പുതുതായി തെരഞ്ഞെടുക്കപ്പെട്ട പഞ്ചായത്ത് മുസ് ലിം ലീഗ് ഭാരവാഹികളായ കമ്മന അബ്ദുറഹിമാൻ, എം.എം അഷറഫ്, കെ.എം.എ അസീസ്, ടി.എം അബ്ദുള്ള, ഇല്ലത്ത് അബ്ദുറഹിമാൻ, കീപ്പോട്ട് അമ്മത്, മുജീബ് കോമത്ത്, ഐ.ടി അബ്ദുസലാം, ടി കെ അബ്ദുറഹിമാൻ എന്നിവർക്കുള്ള സ്വീകരണവും, പഴയ കാല നേതാക്കന്മാർക്കുളള ആദരിക്കൻ ചടങ്ങും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.യൂത്ത് ലീഗ് ദേശീയ ഉപാധ്യക്ഷൻ അഡ്വ:ഷിബു മീരാൻ മുഖ്യപ്രഭാഷണം നടത്തി.
മുഹമ്മദ് മലപ്പാടി അധ്യക്ഷനായി. ടി.കെ.എ ലത്തീഫ്, ഒ.മമ്മു, വി.പി ദുൽഖിഫിൽ, മുഹമ്മദ് ചാവട്ട്, എം.കെ അബ്ദുറഹിമാൻ, ഹുസ്സൈൻ കമ്മന, ഷർമിന കോമത്ത്, സറീന ഒളോറ, മുഹമ്മദ് എരവത്ത്,റിയാസ് മലപ്പാടി, അൻസാർ കമ്മന, ഉമ്മർ ചെറുവാട്ട്, ബാസിത് കമ്മന, എം.കെ.സി മുഹമ്മദ്, കരുവാൻ കണ്ടി അബ്ദുള്ള, കൂമുള്ളതിൽ മുഹമ്മദ്, ഷമീം നീലിവീട്ടിൽ, മുഹമ്മദ് അലി അഹമ്മദ്, കെ.ടി കൽ ഫാൻ, ടി.പി നവാസ് സംസാരിച്ചു.