ഇരിങ്ങലിൽ കൂടുതൽ ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കണം ; ബഹുജന ധർണ്ണ

news image
Nov 1, 2024, 5:24 pm GMT+0000 payyolionline.in

 

പയ്യോളി : ഇരിങ്ങൽ റെയിൽവെ സ്റ്റേഷനിൽ കൂടുതൽ ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് റെയിൽവേ ഡവലപ്മെന്റ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ധർണ്ണ നടത്തി. കോവിഡ് കാലത്ത് പാസഞ്ചർ ട്രെയിനുകൾ റെയിൽവെ റദ്ദാക്കിയതോട് കൂടിയാണ് ഇരിങ്ങലിൽ ട്രെയിനുകളുടെ സ്റ്റോപ്പിൻ്റെ എണ്ണത്തിൽ കുറവ് വന്നത്. മുമ്പ് പാസഞ്ചറായി ഓടിയ മിക്ക ട്രെയിനുകളും കോവിഡിന് ശേഷം എക്സപ്രസ്സുകളായി മാറിയതോടെ ഇരിങ്ങൽ അവഗണിക്കപ്പെടുകയായിരുന്നു .

ഇപ്പോൾ കോഴിക്കോട് ഭാഗത്തേക്ക് വൈകീട്ട് 4.12 ന് എത്തുന്ന കണ്ണൂർ – ഷൊർണ്ണൂർ പാസഞ്ചർ , വൈകീട്ട്  6.22 ന് എത്തുന്ന  കണ്ണൂർ – ഷൊർണ്ണൂർ മെമു എന്നിവയും , കണ്ണൂർ ഭാഗത്തേക്ക് രാവിലെ 7.32 നുള്ള  മെമുവും , ഉച്ചക്ക് 2.59 ന്  കണ്ണൂരിലേക്കുള്ള പാസഞ്ചറുമടക്കം ആകെ നാല് ട്രെയിനുകളാണ് നിർത്തുന്നത്.  മുമ്പ് നിർത്തിയിരുന്ന രാവിലെ 6.57 നുള്ള കോയമ്പത്തൂർ എക്സപ്രസും , തിരിച്ച് വൈകീട്ട് ഏഴ് മണിക്ക് കണ്ണുരേക്കുള്ള ട്രെയിനുകൾക്കുമുണ്ടായിരുന്ന  സ്റ്റോപ്പ്  പുന:സ്ഥാപിക്കണമെന്നാണ് യാത്രക്കാർ കൂടുതലായി ആവശ്യപ്പെടുന്നത്. അതോടപ്പം രാവിലെ ഒമ്പതിനുള്ള കോഴിക്കോട് എക്സ്പ്രസ് , രാവിലെ 10.15ന് കണ്ണൂരിലേക്കുള്ള ട്രെയിനുകൾക്കും സ്റ്റോപ്പ് അനുവദിക്കണമെന്നാണ് ആവശ്യം. ഡവലപ്പ്മെന്റ് ആക്ഷൻ കമ്മറ്റി ചെയർമാൻ പുത്തുകാട്ട് രാമകൃഷ്ണന്റെ അധ്യക്ഷതയിൽ  കൊയിലാണ്ടി എം എൽ എ കാനത്തിൽ ജമീല ഉദ്ഘാടനം ചെയ്തു.
പയ്യോളി നഗരസഭ ചെയർമാൻ വി.കെ. അബ്ദുറഹിമാൻ മുഖ്യപ്രഭാഷണം നടത്തി. വാർഡ് കൗൺസിലർമാരായ ടി. അരവിന്ദാക്ഷൻ, രേവതി തുളസിദാസ്, അനിത.കെ, ചെറിയാവി സുരേഷ് ബാബു, രേഖ മുല്ലകുനി, കെ.കെ. സ്മിതേഷ്, അൻവർ കായിരികണ്ടി, അഷ്റഫ് കോട്ടക്കൽ, കെ.ടി വിനോദൻ, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ പി.എം. വേണുഗോപാലൻ,
സബീഷ് കുന്നങ്ങോത്ത്, ഇരിങ്ങൽ അനിൽകുമാർ, ഹുസൈൻ മൂരാട്, രാജൻ കൊളാവിപാലം,
എസ്.വി റഹ്മത്തുള്ള, ജിഷേഷ് കുമാർ, സുരേഷ് ബാബു പൂക്കാട്, പ്രദീപ് ചോമ്പാല,
കെ.പി ജയകുമാർ (വിവിധ ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ ) എന്നിവരും സംസാരിച്ചു.
റെ. സ്‌റ്റേഷൻ ഡവലപ്മെന്റ് കമ്മിറ്റി കൺവീനർ നിധിഷ് പി.വി സ്വാഗതവും
സുനിൽ ചാത്തോത്ത് നന്ദിയും പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe