പയ്യോളി : ഇരിങ്ങൽ അറുവയിൽ ശ്രീകുട്ടിച്ചാത്തൻ ക്ഷേത്രത്തിലെ ഉത്സവാഘോഷങ്ങൾക്ക് ഇന്ന് തുടക്കമാവും. ജനു: 22 വൈകീട്ട് 7.30 ന് നാടകം ‘അടയാളം’, രാത്രി 8-30 ന് സംഗീതശില്പം, തുടർന്ന് ഫ്രണ്ട്സ് പയ്യോളി അവതരിപ്പിക്കുന്ന കരോക്കെ ഗാനമേള. 23ന് വൈകീട്ട് കലശാഭിഷേകം ഭക്തിഗാന മ്യൂസിക്കൽ ആൽബം പ്രകാശനം തുടർന്ന് ക്ഷേത്രപരിസരവാസികൾ അവതരിപ്പിക്കുന്ന നൃത്ത നിശ.
24 ന് കലവറ നിറയ്ക്കൽ, വൈകീട്ട് മെഗാ തിരുവാതിര, 25 ന് ഭഗവതി സേവ, 26 ന് രാവിലെ നടതുറക്കൽ , ഗണപതി ഹോമം, 8.45 ന് കൊടിയേറ്റം, സമൂഹസദ്യ, 5 ന് ഭക്തിഗാനസുധ, രാത്രി 7 മണിക്ക് നട്ടത്തിറ, 27 ന് രാവിലെ വിവിധ വരവുകൾ, വൈകീട്ട് : 6.30 ന് പാലെഴുന്നള്ളത്തം, വെള്ളാട്ടങ്ങൾ, പൂക്കലശം വരവുകൾ, തിറകൾ, 28 ന് തിറകൾ , ഗുരുതി തർപ്പണം എന്നിവ നടക്കും