ഇരിങ്ങൽ കോട്ടക്കുന്ന് നഗർ അംബേദ്കർ ഗ്രാമവികസന പദ്ധതി ഉദ്ഘാടനം വെള്ളിയാഴ്ച

news image
Feb 26, 2025, 1:28 pm GMT+0000 payyolionline.in

പയ്യോളി: ഇരിങ്ങൽകോട്ടക്കുന്ന് നഗറിലെ അംബേദ്ക്കർ ഗ്രാമവികസന പദ്ധതി ഫെബ്രുവരി 28 വെള്ളിയാഴ്ച രാവിലെ 10.30 ന്  പട്ടികജാതി – വർഗ വികസനവകുപ്പ് മന്ത്രി ഒ ആർ കേളു ഉദ്ഘാടനം ചെയ്യും. കാനത്തിൽ ജമീല എംഎൽഎ അധ്യക്ഷയാകും. കേരള സർക്കാർ പട്ടികജാതി വകുപ്പിലൂടെ 1 കോടി രൂപ ചെലവഴിച്ചാണ് നഗറിൻ്റെ വികസന പ്രവർത്തനങ്ങൾ നടത്തിയിരിക്കുന്നതെന്ന് എംഎൽഎ അറിയിച്ചു.

കോട്ടക്കുന്ന്   4 സെൻ്റ് നഗർ ഫുട്പാത്ത്,  ലക്ഷം വീട് നഗർ ഫുട്പാത്ത്,  കിളച്ച പറമ്പ് റോഡ് ഫുട്പാത്ത്, കോട്ടപ്പറമ്പ് പെരിങ്ങാട് റോഡ്, കോട്ടപ്പറമ്പ് പുത്തൻ പുരയിൽ റോഡ്, കോട്ടക്കുന്ന് ലക്ഷം വീട്നഗർകിണർ പുനരുദ്ധാരണം, കിളച്ചപ്പറമ്പ് നഗർ കുഴൽ കിണർനിർമ്മാണം, കോട്ടക്കുന്ന്അങ്കണവാടി മുറ്റം ഉപയോഗപ്പെടുത്തി വയോജനങ്ങൾക്കുള്ള ഇരിപ്പിടവും വിശ്രമകേന്ദ്രവും, സ്ട്രീറ്റ് ലൈറ്റ്  3 എണ്ണം എന്നിവയുടെ നിർമ്മാണത്തിനാണ് 1 കോടി രൂപ ചെലവ ഴിച്ചിരിക്കുന്നത്. കൗൺസിലർ കെ കെ സ്മിതേഷ് ചെയർമാനും കെ ജയകൃഷ്ണൻ ജനറൽ കൺവീനറുമാണ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe