ഇരിങ്ങൽ നളന്ദ ഗ്രന്ഥാലയം ഉന്നത വിജയികൾക്ക് അനുമോദനവും, കരിയർ ഗൈഡൻസ് ക്ലാസ്സും സംഘടിപ്പിച്ചു

news image
Jun 15, 2025, 2:20 pm GMT+0000 payyolionline.in

പയ്യോളി :  ഇരിങ്ങൽ നളന്ദ ഗ്രന്ഥാലയത്തിൻ്റെ നേതൃത്വത്തിൽ ഉന്നത വിജയികൾക്ക് അനുമോദനവും, കരിയർ ഗൈഡൻസ് ക്ലാസ്സും നടത്തി. കൊയിലാണ്ടി താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വേണു മാസ്റ്റർ പരിപാടി ഉദ്ഘാടനം ചെയ്തു.

ഡോ.ഇസ്മയിൽ മരുതേരി ക്ലാസ്സ് എടുത്തു. പയ്യോളി മുൻസിപ്പൽ നേതൃത്വ സമിതി കൺവീനർ കെ. ജയകൃഷ്ണൻ ഉപഹാരം നൽകി. എ.കെ ദേവദാസൻ, എം.ടി ജിജേഷ്  തുടങ്ങിയർ പങ്കെടുത്തു. ഗ്രന്ഥാലയം സെക്രട്ടറി രാജേഷ് കൊമ്മണത്ത് സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രസിഡണ്ട് നികേഷ് കെ.കെ അധ്യക്ഷതയും, സുജീഷ് ഒ.എൻ നന്ദി പറഞ്ഞു .

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe